ക്യാറ്റിൽ സെഞ്ച്വറി അടിച്ചവരിൽ ഇത്തവണ പെൺകുട്ടികളില്ല

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വനിതാ അപേക്ഷകരെത്തിയെങ്കിലും ക്യാറ്റ് പരീക്ഷയിൽ 100 പേര്‍സന്റൈല്‍  ലഭിച്ചവരെല്ലാം ഇക്കുറി ആൺകുട്ടികൾ. ഐഐഎമ്മുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റിൽ11 പേർക്കാണ് ഇത്തവണ 100 പേര്‍സന്റൈല്‍ ലഭിച്ചത്. 11 പേരും ആൺകുട്ടികൾ. എല്ലാവരും എൻജിനീയറിങ് പശ്ചാത്തലമുള്ളവർ. ഇതിൽ തന്നെ ഏഴു പേർ ഐഐടികളിൽ പഠിച്ചവർ.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ക്യാറ്റ് ഫലത്തിൽ വൈവിധ്യം കുറവാണ്. കഴിഞ്ഞ തവണ 100 പേര്‍സന്റൈല്‍ ലഭിച്ച 20 പേരിൽ രണ്ടു വനിതകളും മൂന്നു എൻജിനീയറിങ് ഇതര പശ്ചാത്തലമുള്ളവരും ഉണ്ടായിരുന്നു. 21 പേരാണ് ഇത്തവണ ക്യാറ്റിൽ 99.99 പേര്‍സന്റൈല്‍ നേടിയത്. ഇവരിലും 19 പേർ എൻജിനീയറിങ് / സാങ്കേതിക പശ്ചാത്തലമുള്ളവരാണ്. കഴിഞ്ഞ വർഷം നവംബറിൽ രാജ്യമെമ്പാടുമുള്ള 147 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ക്യാറ്റ് പരീക്ഷയിൽ 2,09,405 പേരാണു പങ്കെടുത്തത്.

More Campus Updates>

MORE IN CAREER GURU