പഠിക്കാൻ താമസം മാറി, കേരളത്തിൽ ഒന്നാമനായി

ജെഇഇ മെയിൻ ഒന്നാം ഘട്ട പരീക്ഷ കഴിഞ്ഞപ്പോൾ 99.99 പെർസെന്റൈൽ നേടി കേരളത്തിൽ ഒന്നാമതെത്തിയതു വിഷ്ണു വിനോദ്. ജെഇഇ അഡ്വാൻസ്ഡ്‌ എഴുതാനുള്ള തയാറെടുപ്പാണ് ഇനി. ഒപ്പം പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കും തയാറെടുക്കണം. ജെഇഇ മെയിൻ വിജയരഹസ്യം വിഷ്ണു പറയുന്നു.

പരീക്ഷയെ എങ്ങനെ വിലയിരുത്തുന്നു ?
ഓർഗാനിക് കെമിസ്ട്രിയിൽ പൊതുവേ കാണാത്ത ചോദ്യങ്ങളുണ്ടായിരുന്നു. മറ്റു വിഷയങ്ങൾ ബുദ്ധിമുട്ടിച്ചില്ല. പരീക്ഷ കഴിഞ്ഞപ്പോൾ ആത്മവിശ്വാസം ഉണ്ടായിരുന്നു. ആദ്യ റൗണ്ടിൽ തന്നെ നല്ല മാർക്ക് ലക്ഷ്യമിട്ടു. അതു നടന്നു.

പഠനശൈലി ?
തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. ആശയക്കുഴപ്പവുമുണ്ടായിരുന്നു. മെല്ലെ ട്രാക്കിലെത്തി. സ്‌കൂൾ ദിവസങ്ങളിൽ കുറഞ്ഞത് 5 മണിക്കൂർ പഠിക്കും; അവധിദിനങ്ങളിൽ 10 മണിക്കൂർ വരെയും. ആദ്യമൊക്കെ ആഴ്ചയിൽ ഒന്നു വീതമായിരുന്നു മോക് ടെസ്റ്റ്. പരീക്ഷ അടുത്തപ്പോഴേക്ക് എല്ലാ ദിവസവുമായി. ബുദ്ധിമുട്ടേറിയ മോക് ടെസ്റ്റുകൾ ശീലിച്ചതു കാരണം പരീക്ഷ എളുപ്പമായി.

ഓൺലൈൻ പരീക്ഷ ബുദ്ധിമുട്ടിച്ചോ ?
ഓൺലൈൻ ആയതു നന്നായെന്നു തോന്നുന്നു. ഒഎംആർ ബബിൾ കറുപ്പിക്കുന്ന സമയം ലാഭിക്കാമല്ലോ.

അഡ്വാൻസ്ഡിനുള്ള തയാറെടുപ്പെങ്ങനെ ?
അഡ്വാൻസ്ഡിൽ ഇൻഡയറക്ട് ചോദ്യങ്ങളാകും ഉണ്ടാവുക. പാഠഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കണം. മോക് ടെസ്റ്റുകൾ നടത്തണം.

ലക്ഷ്യമിടുന്ന കോഴ്സ് ?
ഐഐടി മദ്രാസിൽ കംപ്യൂട്ടർ സയൻസ്.

പഠിക്കാൻ താമസം മാറി, ഒന്നാമനായി
കേരളത്തിൽ ഒന്നാമത് എത്തിയ വിഷ്ണു വിനോദ് കോട്ടയം മാന്നാനം കെഇ സ്‌കൂൾ വിദ്യാർഥിയാണ്. ഇടുക്കി അണക്കര ശങ്കരമംഗലം സ്വദേശി വിനോദ്കുമാറിന്റെയും ചാന്ദ്നിയുടെയും മകനാണ്. പഠനസൗകര്യം നോക്കി ഇവർ കോട്ടയത്തേക്കു താമസം മാറ്റുകയായിരുന്നു. പി.എ. അബ്ദുൽ ജാവദാണ് (88.33) ലക്ഷദ്വീപിൽ ഒന്നാ‌മൻ. 

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുക്കു ചുറ്റുമുണ്ട്. ഇതിൽ ഏതു കോഴ്സു തിരഞ്ഞെടുക്കണം, ഏതു സ്ഥാപനത്തിൽ പഠിക്കണം തുടങ്ങിയ കാര്യങ്ങളിൽ സംശയമുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാണു മനോരമ ദുബായിൽ നടത്തുന്ന മനോരമ മെഗാ എക്സിബിഷൻ 2019. അതിവേഗം വളരുന്ന വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകളും അവസരങ്ങളും വിദ്യാർഥികൾക്കു മനസ്സിലാക്കാനും അടുത്തറിയാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. Link: https://www.manoramaexpo.com/

MORE IN CAREER GURU