വേണോ, സ്പേസിലൊരു കരിയർ

2019 ഐഎസ്ആർഒയ്ക്കു പ്രതീക്ഷകളുടെ വർഷം. ചന്ദ്രയാൻ– 2 വിക്ഷേപണത്തിനൊരുങ്ങുന്നു. ബഹിരാകാശ ദൗത്യമായ ഗഗൻയാനുള്ള ഒരുക്കങ്ങളും ഊർജിതം. ഇന്ത്യയുടെ അഭിമാന സ്ഥാപനത്തിന് ഇതു സുവർണജൂബിലി വർഷവുമാണ്. 

ബഹിരാകാശ കരിയർ സ്വപ്നങ്ങളിലുണ്ടെങ്കിൽ പ്ലസ് ടു ഘട്ടത്തിലേ ഒരുക്കം തുടങ്ങുക. തിരുവനന്തപുരം ഐഐഎസ്ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) ബിടെക്, എംടെക്, ബിടെക്–എംഎസ്‍/എംടെക് പ്രോഗ്രാമുകളുണ്ട്. 

ഡിഗ്രി പ്രോഗ്രാമുകൾ മൂന്ന്.

  • ബിടെക് എയ്റോസ്പേയ്സ് എൻജിനീയറിങ്
  • ബിടെക് ഏവിയോണിക്‌സ്
  • ബിടെക്–എംഎസ്‍/എംടെക് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം. 

ഐഐടികളിലേക്കുള്ള പ്രവേശനക്കടമ്പയായ ജെഇഇ അഡ്വാൻസ്ഡ് വഴിയാണ് ഇവിടെയും പ്രവേശനം.

15 വിഷയങ്ങളിൽ എംടെക് പ്രോഗ്രാമുകളുണ്ട്. കൂടാതെ പിഎച്ച്ഡി സൗകര്യവും.

പഠന കാലത്തെ മികവനുസരിച്ച് ഐഎസ്ആർഒയിലേക്കു നേരിട്ടുള്ള പ്ലേസ്മെന്റ് ആണ് ഐഐഎസ്ടിയുടെ സവിശേഷത. പഠനച്ചെലവും കുറവ്.

വെബ്സൈറ്റ്: www.iist.ac.inz

MORE IN JOBS & CAREER