ഉഗ്രൻ ആശയങ്ങളുണ്ടോ? 37 ലക്ഷം രൂപ നിങ്ങളെ കാത്തിരിക്കുന്നു

ഇന്റര്‍നെറ്റ് അഥവാ വേള്‍ഡ് വൈഡ് വെബ് പോലെ ലോകത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ഒരു സര്‍ഗ്ഗാത്മക ആശയം നിങ്ങള്‍ക്കുണ്ടോ. വെബിന്റെ ഭാവിയെ കുറിച്ചോ ഡിജിറ്റല്‍ കലയിലൂടെ ജനങ്ങളെ എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെ കുറിച്ചോ നിങ്ങള്‍ക്കൊരു കിടിലന്‍ ചിന്തയുണ്ടെങ്കില്‍ അവ ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സിലിന് അയച്ചു നല്‍കുക. ആശയം അംഗീകരിക്കപ്പെട്ടാല്‍ ആ ആശയം സാക്ഷാത്ക്കരിക്കാന്‍ ലഭിക്കാന്‍ പോകുന്നതു 40,000 ബ്രിട്ടീഷ് പൗണ്ട്. അതായത് ഇന്നത്തെ നിരക്കില്‍ 37 ലക്ഷത്തോളം രൂപ. 

വേള്‍ഡ് വൈഡ് വെബ് 2019 മാര്‍ച്ചു മാസത്തില്‍ 30 വര്‍ഷം തികയ്ക്കുന്നതിനോട് അനുബന്ധിച്ചാണ് ബ്രിട്ടീഷ് കൗണ്‍സില്‍ 'ഡിജിറ്റല്‍ ഓപ്പണ്‍ കോള്‍' എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ പദ്ധതികളില്‍ ട്രാക്ക് റെക്കോര്‍ഡുള്ള ഇന്ത്യയിലെയും യുകെയിലും സര്‍ഗ്ഗാത്മക പ്രഫഷണലുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. അപേക്ഷകള്‍ 2019 ജനുവരി 31ന് മുന്‍പായി ലഭിക്കണം. 

വ്യക്തികള്‍ക്കുംസര്‍ഗ്ഗാത്മക കലാകാരന്മാര്‍ക്കും സര്‍ഗ്ഗാത്മക സ്ഥാപനങ്ങള്‍ക്കും കോഡര്‍മാര്‍ക്കും ഗെയിമര്‍മാര്‍ക്കുമെല്ലാം തങ്ങളുടെ ഡിജിറ്റല്‍ സര്‍ഗ്ഗാത്മക ശേഷി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതെന്നു ബ്രിട്ടീഷ് കൗണ്‍സില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://www.britishcouncil.in/ 

Job Tips >>

MORE IN JOBS & CAREER