ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 220 അപ്രന്റിസ്

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വിവിധ  അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളുണ്ട്. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 100 ഒഴിവുകളും ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 120 ഒഴിവുകളുമാണുള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ഒാൺലൈനായി അപേക്ഷിക്കണം. 

യോഗ്യത, സ്റ്റൈപൻഡ് എന്നിവ ചുവടെ.

കാറ്റഗറി I–ഗ്രാജുവേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട ട്രെഡിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം, 4984 രൂപ.

കാറ്റഗറി II-ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്: ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്/ടെക്നോളജ ഡിപ്ലോമ, 3542 രൂപ.

പ്രായം: അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരം.

മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും ഒന്നോ അതിലധികം വർഷം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല. 2016, 17, 18 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.

അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ള ഉദ്യോഗാർഥികൾ  www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ ആദ്യം പേര്  റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. വിശദവിവരങ്ങൾക്ക്: www.icf.indianrailways.gov.in

Job Tips >>

MORE IN JOBS & CAREER