17 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി യുവതാരം

ബിഎംഡബ്ല്യു മോട്ടറാഡിന്റെ ക്ലാസിക് രൂപഗുണമുള്ള ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം നാഗചൈതന്യ. ഏകദേശം 17 ലക്ഷം രൂപ വിലവരുന്ന ആർ9ടി എന്ന ബൈക്കാണ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ബൈക്ക് പ്രേമിയായ നാഗചൈതന്യയുടെ ഗ്യാരേജിൽ നിരവധി സൂപ്പർബൈക്കുകളുണ്ട്. നേരത്തെ നാഗചൈതന്യയുടെ ഭാര്യയും നടിയുമായ സാമന്ത 27 ലക്ഷത്തിന്റെ എംവി അഗസ്റ്റ ബൈക്ക് സമ്മാനമായി നൽ‌കിയിരുന്നു.

Naga Chaitanya, Image Source: Social Media

ബിഎം‍ഡബ്ല്യു മോട്ടറാഡ് നിരയിലെ ക്ലാസിക്ക് ബൈക്കുകളിലൊന്നാണ് ആർ9ടി. 2014ലാണ് രാജ്യന്തര വിപണിയിൽ ആർ9ടി പുറത്തിറങ്ങുന്നത്. ആർ9ടി സ്കാംബ്ലർ, ആർ9ടി പ്യുവർ തുടങ്ങിയ മോഡലുകളുണ്ട് ആർ9ടി നിരയിൽ. 1170 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 110 ബിഎച്ച്പി കരുത്തും 116 എൻഎം ടോർക്കുമുണ്ട്. മണിക്കൂറിൽ 200 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗം.