ഭാരം വഹിക്കാൻ രാജാവ്

ചെറു ട്രക്കുകളുടെ വിപണിയിൽ മഹീന്ദ്രയുടെ ആധിപത്യമാണ് ലോഡ് കിങ്. ആറു ടൺ വരെ ഭാരവാഹകശേഷിയുമായി ടിപ്പർ മുതൽ പാഴ്സൽ ട്രക്ക് വരെ പല രൂപഭാവങ്ങളിൽ എത്തുന്ന ലോഡ് കിങ്. പേരു സൂചിപ്പിക്കുന്നതു പോലെ ഭാരം വഹിക്കുന്നതിൽ രാജാവ്. ഈ നിരയിലെ ഏറ്റവും പുതിയ മോഡലാണ് ലോഡ് കിങ് ഓപ്റ്റിമോ.

∙ ജപ്പാനിൽ നിന്ന്: ഇന്ത്യയിൽ വിദേശ മിനി ട്രക്കുകൾ ആദ്യമായെത്തിയ എൺപതുകളിലെ വ്യത്യസ്തനായിരുന്നു ആൽവിൻ നിസ്സാൻ. ഡി സി എം ടൊയോട്ട, സ്വരാജ് മസ്ദ, എഷെർ മിത്​സുബിഷി എന്നിവയൊക്കെ നിസ്സാനൊപ്പം അന്ന് ജപ്പാനിൽ നിന്നെത്തിയ കൂട്ടുകാർ. എതിരാളികളിൽ നിന്ന് നിസ്സാൻ വ്യത്യസ്തമായത് അതിൻറെ വലുപ്പക്കുറവിലായിരുന്നു. ഒതുക്കം. എന്നാൽ എല്ലാവരെയും വെല്ലുന്ന ഹെവി ഡ്യൂട്ടി പ്രകടനം. ഈ ഒതുക്കവും കരുത്തുമാണ് ഇന്നും ലോഡ് കിങ്ങിൻറെ മികവ്.

∙ മഹീന്ദ്ര പാരമ്പര്യം: 1989 ൽ മഹീന്ദ്ര ആൽവിൻ നിസ്സാൻ ഏറ്റെടുത്തതോടെ ജാപ്പനീസ് എൻജിനിയറിങ് മികവിനു മുകളിൽ മഹീന്ദ്രയുടെ പ്രാദേശിക അറിവുകൾ കൂടിച്ചേരുകയായിരുന്നു. ഇതോടെ നിസ്സാൻ ക്യാബ് സ്റ്റാർ കൂടുതൽ ഇന്ത്യയ്ക്ക് ഇണങ്ങുന്ന വാഹനമായി മാറി. ട്രാൻസ്മിഷനും ആക്സിലുകളും ഷാസിയുമടക്കം മുഖ്യ ഘടകങ്ങൾ നിലനിർത്തി ബോഡിയിലും എൻജിനിലും ഇന്ത്യയ്ക്കിണങ്ങുന്ന മാറ്റങ്ങൾ വരുത്തുകയാണ് മഹീന്ദ്ര ചെയ്തത്. 1994 മുതൽ ലോഡ് കിങ് എന്ന പേരിൽ ഇതേ വാഹനം ഇറങ്ങാൻ തുടങ്ങി. അതു പിന്നെയൊരു വിജയഗാഥയായി.

∙ മുടിചൂടാമന്നൻ: 6 ടൺ എൽ സി വി വിഭാഗത്തിലെ രാജാവാണ് ലോഡ് കിങ് ഇന്ന്. കേരളത്തിൽ 51 ശതമാനം വിപണി പങ്കാളിത്തം. 100 അടി ടിപ്പർ വിപണിയിലെ 90 ശതമാനം ട്രക്കുകളും കേരളത്തിൽ ലോഡ് കിങ് ആണ്. 

∙ ചാംപ്യൻ: വണ്ടി കൊണ്ടു പൊയ്ക്കോളൂ, പറയുന്ന മൈലേജ് കിട്ടിയില്ലെങ്കിൽ ഞങ്ങൾ തിരിച്ചെടുത്തുകൊള്ളാം. ധൈര്യമായി മഹീന്ദ്ര പറയുമ്പോൾ ഈ വാഹനത്തിൽ അവർക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് മനസ്സിലാക്കണം. ആയിരക്കണക്കിനു ഉപഭോക്താക്കളും ഈ വിശ്വാസം ഏറ്റെടുക്കുകയാണ്. ഈ വിഭാഗത്തിലെ ഏതു ട്രക്കിനെക്കാളും 10 ശതമാനം അധിക മൈലേജാണ് വാഗ്ദാനം.

∙എവിടെത്തിരിഞ്ഞാലും: നിസ്സാൻ സാങ്കേതികതയിലായിരുന്നു എളിയ തുടക്കമെങ്കിലും കാലികമായ അനേകം മാറ്റങ്ങൾക്ക് വിധേയമായാണ് ക്യാബ് സ്റ്റാർ ലോഡ് കിങ്ങായി മാറിയത്. ഏത് ഇടവഴിയിലും ഇത് കണ്ടറിയാം. കാരണം കേരളമാണ് ലോഡ്കിങ്ങിന്റെ വിളനിലം. തടിയോ കരിങ്കല്ലോ വെട്ടുകല്ലോ മണലോ എന്തുമാകട്ടെ ഏതു വഴിയിലും അനായാസം കയറിപ്പോകുന്ന ലോഡ്കിങ് കേരളത്തിലെ നിത്യക്കാഴ്ച.

∙ ആധുനികം: കാറുകൾക്ക് സമാന ക്യാബിൻ. ഇരട്ട നിറത്തിലുള്ള സീറ്റുകൾ. നിലവാരമുള്ള ഡാഷ്ബോർഡും ഘടകങ്ങളും. ഡ്രൈവർ സീറ്റിന്റെയും ത്രീ സ്പോക്ക് സ്റ്റിയറിങ് വീലിന്റെയും ഉയരവും അകലവും ക്രമീകരിക്കാം. പവർ സ്റ്റിയറിങ്ങ്. എ സി ഓപ്ഷനായി ഘടിപ്പിക്കാം. ബോട്ടിൽ ഹോൾഡർ, മൊബൈൽ ചാർജിങ് പോയിന്റ് സൗകര്യങ്ങൾ. അനലോഗ് സ്പീഡോമീറ്ററിനൊപ്പം ചെറിയൊരു മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയുമുണ്ട്. 

∙ കരുത്തൻ: ഭാരത് നാല് മലിനീകരണച്ചട്ടങ്ങൾ പാലിക്കുന്ന 3.3 ലീറ്റർ സി ആർ ഡി ഇ എൻജിനാണ് ഒപ്റ്റിമോയ്ക്ക്. കരുത്ത് 3200 ആർ പി എമ്മിൽ 90 ബി എച്ച് പി. ടോർക്ക് 1600–2200 ആർ പി എമ്മിൽ 260 എൻ എം. അഞ്ച് സ്പീ‍ഡ് ട്രാൻസ്മിഷൻ. ധൈര്യമായി ഏതു വഴിക്കും കയറാം. പണിമുടക്കില്ല. ഈ വിശ്വാസ്യതയിലാണ് 18 മാസം കൊണ്ട് 1500 ലോഡ്കിങ്ങുകൾ വിറ്റുപോയത്. ഈടു നിൽക്കുന്ന ക്ലച്ചും പ്രകടനക്ഷമതയേറിയ ബ്രേക്കും മേന്മകളിൽപെടുന്നു. 

∙ സ്മാർട്ട്: ഫ്യൂവൽ സ്മാർട് ടെക്നോളജിയാണ് എടുത്തു പറയേണ്ട സവിശേഷത. ലോഡുമായി പോകുമ്പോൾ ഡാഷിലെ ഫ്യൂവൽ സ്മാർട് സ്വിച്ച് ലോഡ് മോഡലിലേക്കു മാറ്റിയാൽ ഇരട്ടി കരുത്തു കിട്ടും. ലോഡില്ലാത്ത സാഹചര്യത്തിൽ എംപ്റ്റി മോഡിലേക്കു മാറ്റാം. ഫലം മികച്ച ഇന്ധനക്ഷമത.

∙ എന്തുകൊണ്ട്? കുറഞ്ഞ പരിപാലനച്ചെലവ്, ഉയർന്ന ഇന്ധനക്ഷമത, മികച്ച പെർഫോമൻസ്, കുറഞ്ഞ ലോഡിങ് ഹൈറ്റ്, വലിയ ലോഡിങ് ഏരിയ, ഹെവി ഡ്യൂട്ടി സസ്പെൻഷൻ. ലോഡ് കിങ് ഓപ്റ്റിമ വാങ്ങാൻ ഇത്രയും കാരണങ്ങൾ പോരേ? 

∙ ടെസ്റ്റ് ഡ്രൈവ്: സുന്ദരം ഓട്ടമൊബൈൽ, 8111990166