നാരങ്ങാവെള്ളം അത്ര നിസ്സാരക്കാരനല്ല 

വണ്ണം കുറയ്ക്കാനൊക്കെ എല്ലാവർക്കും വല്ലാത്ത ആഗ്രഹമാണ്. പക്ഷേ ഒന്നോ രണ്ടോ മാസം കഠിനപ്രയത്നം ചെയ്തിട്ടും ഭാരം ഒരല്‍പം പോലും ഉദ്ദേശിച്ച പോലെ കുറഞ്ഞില്ലെങ്കില്‍ പിന്നെ എല്ലാം നിര്‍ത്തിവയ്ക്കുന്നവരാണ് ഏറെയും. 

എന്നാല്‍ വ്യായാമം ചെയ്തിട്ടും ഭക്ഷണനിയന്ത്രണം നടത്തിയിട്ടും വണ്ണം കുറഞ്ഞില്ലെങ്കില്‍ പ്രശ്നം നിങ്ങളുടെ ആഹാരശീലത്തിലാണ്. അവിടെയാണ് നാരങ്ങവെള്ളം നിങ്ങള്‍ക്ക് രക്ഷകനാകുന്നത്.

എന്തു കൊണ്ട് നാരങ്ങ വെള്ളം ?

നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് ഒരുപരിധി വരെ നമ്മുക്കറിയാം. സിട്രിക് ആസിഡിന്റെ കലവറയായ നാരങ്ങാവെള്ളത്തിന്റെ പോഷകഗുണങ്ങള്‍ അവിടം കൊണ്ടൊന്നും തീരുന്നില്ല. 

എന്ത് തരം ഡയറ്റ്‌ പിന്തുടരുന്നവര്‍ ആയാലും ശരി നാരങ്ങാവെള്ളം നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.  നാരങ്ങാവെള്ളത്തില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ഉള്ളത്. വെള്ളം, ഉപ്പ്, മധുരം, നാരങ്ങാനീര്. ഇവ നാലും കൂടി ചേര്‍ന്നാല്‍ ഉത്തമമാണ് എന്നതാണ് നാരങ്ങാവെള്ളത്തിന്റെ ഏറ്റവും വലിയ ഗുണം. 

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത് അത്യുത്തമമാണ്. ഒപ്പം ദഹനപ്രക്രിയയ്ക്കും ഇത് സഹായകമാണ്. ഭാരം കുറയ്ക്കാനായി പിന്തുടരുന്ന പലഡയറ്റുകളുടെയും പ്രധാനപ്രശ്നം പെട്ടെന്നുള്ള പ്രതിരോധശേഷിക്കുറവാണ്. എന്നാല്‍ നാരങ്ങാവെള്ളത്തിലെ പോഷകങ്ങള്‍ ഈ പ്രശ്നം പരിഹരിക്കും. 

ഉപ്പും പഞ്ചസാരയും അടങ്ങിയ നാരങ്ങാവെള്ളം ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അളവ് ശരിയായി നിലനിര്‍ത്തുത്താനും സഹായിക്കും. അതുപോലെ ക്ഷീണം അകറ്റാന്‍ നാരങ്ങാവെള്ളത്തോളം നല്ലൊരു പാനീയം വേറെയില്ല എന്നതും എടുത്തുപറയണം.

Read More : Healthy Food