19 രാജ്യങ്ങൾ കൊച്ചിയിലെത്തുമ്പോൾ അടിമുടി വീടും മാറും!

ആഗോള മലയാളിയുടെ സ്വപ്നസാക്ഷാത്കാരങ്ങളിലൊന്നാണ് വ്യത്യസ്തവും നൂതനവുമായ ഒരു വീട്. അതിനെ ഒരു സ്വകാര്യ അഹങ്കാരമായി മാറ്റാൻ വേണ്ടി എന്നും പുത്തൻവഴികൾ തിരഞ്ഞെടുക്കുന്നവരാണ് മലയാളികൾ. കാലത്തിനനുസരിച്ച് മാറിവരുന്ന ലൈഫ്സ്റ്റൈലിലെ പുത്തൻ മാറ്റങ്ങൾ വീടിന്റെ മോടി കൂട്ടുന്നു. ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ് എന്ന ആശയത്തിലൂടെ 19 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർ ഫർണിച്ചറുകൾ, ഹോം ആക്സസറീസ് എന്നിവ പരിചയപ്പെടുത്തിയാണ് ഉത്തരമലബാറിന്റെ മനസ്സിൽ സ്റ്റോറീസ് സ്ഥാനമുറപ്പിച്ചത്.

ഇന്ന് സ്റ്റോറീസ് എന്നത് അകത്തളങ്ങളെ മനോഹരമാക്കാൻ കഴിവുള്ള മായാജാലക്കാരന്‍ കൂടിയാകുന്നു. ഗുണമേന്മയിലും ഡിസൈനിലും ഒരുപോലെ മുൻപന്തിയിൽ നിൽക്കുന്ന ലോകോത്തരങ്ങളായ ഉൽപ്പന്നങ്ങൾ സ്റ്റോറീസിനെ വ്യത്യസ്തമാക്കുന്നു.

വീട് വീടാവുന്നത് അതിന്റെ അലങ്കാര ഭംഗിയിലൂടെയാണ്. ആഗോള ഡിസൈനുകളുടെ പെർഫെക്ട് ഒത്തുചേരലാണ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സിലൂടെ സ്റ്റോറീസ് കസ്റ്റമേഴ്സിനായി ഒരുക്കുന്നത്. വ്യത്യസ്തമായ ഗൃഹസംസ്കാരത്തിൽ നിന്നും ഒരു മിക്സഡ് ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായി നമ്മുടെ വീടുകളെ മാറ്റുന്നതിനുള്ള പൊടിക്കൈകൾ മികച്ച രീതിയിൽ സ്റ്റോറീസ് ലഭ്യമാക്കുന്നു.

വീടെന്ന സ്വപ്നത്തെ മികച്ച രീതിയിൽ അണിയിച്ചൊരുക്കുന്നതിന് ഫർണിച്ചറുകൾ ഒരു പ്രധാന ഘടകം തന്നെയാണ്. നവീന ഫർണിച്ചറുകളുടെ വമ്പൻ ശ്രേണിയുമായി മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വീടിനെ തികച്ചും സ്വകാര്യ അലങ്കാരമാക്കി മാറ്റുകയാണ് സ്റ്റോറീസ്.

കേരളത്തിലെ ഫർണിച്ചര്‍ വ്യവസായരംഗത്തെ ആധുനികതയുടെ വക്താക്കളിൽ പേരെടുത്ത് പറയേണ്ട ഒന്നാണ് സ്റ്റോറീസ്. പുതിയ ട്രെൻഡുകൾ എല്ലാം തന്നെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ സ്ഥാപനത്തിന്റെ ഓരോ ചുവടുവയ്പ്പും. വിവിധയിനം ഗൃഹോപകരണങ്ങളുടെ പ്രദർശന രീതിയും അതിവ്യത്യസ്തമാണ്. കൊച്ചിയിലെ അതിവിശാലമായ ഷോറൂം കസ്റ്റമേഴ്സിന്റെ മനസ്സ് കീഴടക്കുന്ന രീതിയിൽ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. ഗൃഹോപകരണങ്ങളുടെ സംസ്കാരത്തിനും ഭംഗിക്കും കോട്ടം തട്ടാത്ത വിധം അത് അവതരിപ്പിക്കുന്നതിൽ സ്റ്റോറീസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കസ്റ്റമേഴ്സിനു ഒരു ദൃശ്യാവിഷ്കാരം തന്നെ ഒരുക്കി തീർക്കുകയാണ് സ്റ്റോറീസ്.

വീടിന്റെ ഓരോ കോണിലും സൗന്ദര്യത്തിന്റെ വെളിച്ചം പകരാൻ കഴിയുന്ന ലൈറ്റുകള്‍, സോഫ, മേശ, കസേര, കട്ടിൽ തുടങ്ങി വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം പല രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്തുകൊടുക്കുന്നു. ഗുണമേന്മയെ പ്രീതിപ്പെടുത്തുന്ന വില നിലവാരം കസ്റ്റമേഴ്സിനെ സംതൃപ്തരാക്കുന്നു. മാത്രമല്ല, അത്യാധുനിക, ആഡംബര ഗ്ലോബൽ ഹോം അക്സെസ്സറിസ് ഒരു കുടക്കീഴിൽ സുലഭമാവുമ്പോൾ പ്രൈസ് ടാഗ് വിഷയമല്ലാതാകുന്നു.

ലിവിങ് റൂമിനെ കൂടുതൽ ലൈവ് ആക്കിമാറ്റാൻ വേണ്ടിയുള്ള വ്യത്യസ്ത സീറ്റർ സോഫകൾ, വിവിധ ആകൃതിയിലും, കംഫർട്ടിലും തിരഞ്ഞെടുക്കാവുന്നതാണ്. ഏതുതരം സോഫ വേണം എന്ന് പറഞ്ഞാൽ മതി, ടെലിഫോൺ സോഫ, സോഫ കം ബെഡ്, സിംഗിൾ സീറ്റർ, ഡബിൾ സീറ്റർ, 3&4 സീറ്റേഴ്സ്, ലിഫ്റ്റ് ചെയർസ് തുടങ്ങി നമ്മുടെ ആവശ്യാനുസരണം സെലക്ട് ചെയ്യാവുന്നതാണ്. ലിവിങ് റൂമിനെ വീടിന്റെ റീലാക്സിങ് പാർട്ട് ആയി കാണുന്ന ആരും തന്നെ അത് അലങ്കരിക്കുമ്പോൾ കംഫർട്ടിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാറില്ല. അതുകൊണ്ടു തന്നെ ലിവിങ് റൂം അക്സെസ്സറിസ് തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യപരമായ ഒരു ലൈഫ്സ്റ്റൈൽ ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്. അതിന് സ്റ്റോറീസിനു നമ്മളെ പൂർണമായി സഹായിക്കാൻ കഴിയും.

കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ അടങ്ങിയ സ്റ്റഡി ടേബിളുകൾ അവരുടെ ഇഷ്ടാനുസരണം തിര‍ഞ്ഞെടുക്കാവുന്ന അത്രയും കളറുകളിലും ഡിസൈനുകളിലും, വലുപ്പത്തിലും ലഭ്യമാണ്. ഒരു മികച്ച പഠന ശീലം വാർത്തെടുക്കാൻ വേണ്ടി തീർച്ചയായും സ്റ്റഡി ടേബിളുകൾക്ക് സാധിക്കും. അതിനോടൊപ്പം മാച്ചിങ് ആയിട്ടുള്ള കമ്പ്യൂട്ടര്‍ ടേബിളുകളും തിരഞ്ഞെടുക്കാം. വായനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ ബുക്ക് ഷെൽഫ് ആണ് മറ്റൊരു ആകർഷണം. ബുക്ക് കേസ്, ആർസെന്ന ഷെൽഫുകൾ, ലിയോണെല്ലോ ഷെൽഫുകൾ തുടങ്ങിയ പേരുകളിൽ വ്യത്യസ്ത സൈസിലും, ആകൃതിയിലും ഉള്ള ബുക്ക് ഷെൽഫുകൾ ലഭ്യമാണ്.

ബെഡ്റൂം ഡെക്കറേഷൻ ഒരു ആർട്ട് എന്നതിലുപരി ഒരു സ്റ്റാറ്റസ് ഇഷ്യൂ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ബെഡ്റൂം സ്റ്റൈലും വ്യത്യസ്തമാക്കാൻ വേണ്ടി അതിനു തിര‍ഞ്ഞെടുക്കുന്ന കോട്ട്, ബെഡ്, സൈഡ് ടേബിൾസ്, കർട്ടൻ, ബെഡ്റൂം സെറ്റ് തുടങ്ങി വളരെ സൂക്ഷ്മമായ അലങ്കാരങ്ങൾക്ക് പോലും സ്റ്റോറീസ് വളരെ വലിയ പ്രാധാന്യം കൊടുക്കുന്നു.