ഭാവന-നവീന്‍ വിവാഹത്തിന് ഒരുവര്‍ഷം; ആ പ്രണയകഥ ഇങ്ങനെ

നടി ഭാവന വിവാഹിതയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. 

‘എന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ’ എന്നായിരുന്നു ഭാവന കുറിച്ചത്. നവീനൊപ്പമുള്ള പുതിയൊരു ചിത്രവും നടി ആരാധകർക്കായി പങ്കുവെച്ചു. നിരവധി സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ കന്നട ചിത്രം റോമിയോ നിര്‍മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തില്‍ ആ കഥ ഭാവന വെളിപ്പെടുത്തുകയുണ്ടായി.... 

‘അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച ‘റോമിയോ’ എന്ന കന്നട സിനിമയുെട പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ േനവിയിൽ ഉ ദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ െചയ്തത്.

‘റോമിയോ’യുെട കഥ പറയാൻ നവീനും സംവിധായകനും െകാച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ െമസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. ൈപലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല.

‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ൈവകുന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാെണങ്കിൽ മലയാളം മാത്രമേ അറിയാവു. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.

നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന് കഴിഞ്ഞു.

എന്നോടൊപ്പമുള്ള ഫോട്ടോ വനിതയിൽ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആയെന്ന് നവീൻ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നട വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഒാമനപ്പേര്.  ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതൽ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കിൽ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങൾ അഗാധമായി മനസ്സിലാക്കാൻ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’–ഭാവന പറഞ്ഞു.

മലയാളത്തിൽ, ആദം ജോൺ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.  തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം ’96’ന്റെ കന്നട പതിപ്പിൽ ജാനുവായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ. ഗണേഷാണ് നായകൻ. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്