ഇതിൽ ആരാണ് നമ്പി നാരായണൻ; ഞെട്ടിച്ച് മാധവന്റെ മേക്കോവർ

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കറ്റ്‌റി; ദ നമ്പി ഇഫക്ട്. ചിത്രത്തിലെ മാധവന്റെ ലുക്ക് പുറത്തുവിട്ടു. ഗംഭീരമേക്കോവറിലാണ് ചിത്രത്തില്‍ മാധവൻ പ്രത്യക്ഷപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ നമ്പിയായി മാറിയിരിക്കുകയാണ് താരം.

സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്തൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ കൗതുകമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗംഭീര മേക്കോവറുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതും മാധവന്‍ തന്നെ.

മാധവനും നമ്പി നാരായണനും ഒരേവേഷത്തില്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഒറിജിനല്‍ ആരെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മാധവന്റെ മാറ്റം. ഇതിനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന വിഡിയോയും ചിത്രത്തോടൊപ്പം മാധവന്‍ പങ്കുവെച്ചിട്ടുണ്ട്....

മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ സിനിമ. സംവിധായകന്‍ ആനന്ദ് മഹാദേവന്‍ പിന്‍മാറിയതോടെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തവും മാധവന്‍ ഏറ്റെടുക്കുകയായിരുന്നു.  

‘കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു.’–മാധവൻ പറഞ്ഞു.