ഇന്ത്യ 7.2% വളർച്ച നേടും

ന്യൂഡൽഹി ∙ 2018–2019 സാമ്പത്തിക വർഷം ഇന്ത്യ 7.2% വളർച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്. 2017–2018 സാമ്പത്തിക വർഷം 6.7% വളർച്ചയാണ് നേടിയത്. കാർഷികം, ഉൽപാദന മേഖലകൾ കൈവരിച്ച നേട്ടമാണ് കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്നത്. കാർഷിക രംഗം 3.8 ശതമാനവും, ഉൽപാദന രംഗം 8.3 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.