യോനോ എസ്ബിഐ 20 അണ്ടർ 20 പുരസ്ക്കാരം: നോമിനികളിൽ നാലിലൊന്നും ദക്ഷിണേന്ത്യക്കാർ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന യോനോ എസ്ബിഐ 20 അണ്ടർ 20 പുരസ്ക്കാരത്തിന് ദക്ഷിണേന്ത്യയിൽ നിന്ന് മികച്ച പ്രതികരണം. പുരസ്ക്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട 60 നോമിനികളിൽ 15 പേരും (25%) ദക്ഷിണേന്ത്യക്കാരാണ്. എസ്ബിഐയുടെ സമഗ്ര ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോ(YONO) പുറത്തിറക്കിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്ക്കാരം നൽകുന്നത്. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച  20 വയസ്സിന് താഴെയുള്ള 20 യുവാക്കൾക്കാണ് പുരസ്ക്കാരം.

2017 നവംബറിൽ എസ്ബിഐ പുറത്തിറക്കിയ യോനോ ആപ്പ് ബാങ്കിങ്, ലൈഫ് സ്റ്റൈൽ ആവശ്യങ്ങൾക്കുള്ള പുതുതലമുറ പരിഹാരമായി വളരെ വേഗം മാറി. വിരൽത്തുമ്പിൽ ബാങ്കിങ് സംവിധാനങ്ങൾ ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള എസ്ബിഐയുടെ സുപ്രധാന ചുവടുമാറ്റമായിരുന്നു യോനോ.

സ്റ്റുഡൻറ് അച്ചീവർ, ആക്ടർ, സ്പോർട്സ് ചാംപ്യൻ, ആർട് ആൻഡ് ലിറ്ററേച്ചർ, പ്രോമിസിങ്ങ് ഗെയിം ചേഞ്ചർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ, പെർഫോമിങ് ആർടിസ്റ്റ്, ഡിസബിലിറ്റി ചാംപ്യൻ, ഗ്ലോബൽ ഇന്ത്യൻ, സസ്റ്റൈനബിലിറ്റി പയനിയർ എന്നീ വിഭാഗങ്ങളിലാണ് 20 യുവ പ്രതിഭകൾക്കു പുരസ്ക്കാരം നൽകുന്നത്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള നോമിനികളും അവരുടെ വിഭാഗങ്ങളും

ആന്ധ്രാ പ്രദേശ്: പൊതുനൂറി ലയ, പ്രോമിസിങ്ങ് ഗെയിം ചേഞ്ചർ-വനിത

കർണ്ണാടക: നിഖിയ ഷംഷേർ, സ്റ്റുഡൻറ് അച്ചീവർ - വനിത, ഹിമ സൃഷ്ടി, ഡിസബിലിറ്റി ചാംപ്യൻ -വനിത, രേവതി നായക എം, ഡിസബിലിറ്റി ചാംപ്യൻ -വനിത, ദ്രുതി മുണ്ടോഡി, സസ്റ്റൈനബിലിറ്റി പയനിയർ - വനിത, സ്വസ്തിക് പദ്മ സസ്റ്റൈനബിലിറ്റി പയനിയർ - പുരുഷൻ.

കേരളം: അനുജത് സിന്ധു, വിനയ് ലാൽ, ആർട് ആൻഡ് ലിറ്ററേച്ചർ- പുരുഷൻ, ഫ്ലോയിഡ് ഇമ്മാനുവൽ ലിബേറ, പെർഫോമിങ് ആർടിസ്റ്റ് - പുരുഷൻ, നിഹാൽ രാജ്(ഖിച്ച ), സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ - പുരുഷൻ

തമിഴ്നാട്: റിഫാത്ത് ഷാറൂഖ്, സ്റ്റുഡൻറ് അച്ചീവർ - പുരുഷൻ, ശ്രുതി സ്വാമിനാഥൻ, ആർട് ആൻഡ് ലിറ്ററേച്ചർ- വനിത, ആകാശ് മനോജ്, പ്രോമിസിങ്ങ് ഗെയിം ചേഞ്ചർ- പുരുഷൻ.

തെലങ്കാന: നൈന ജയ്സ്വാൾ, സ്റ്റുഡൻറ് അച്ചീവർ - -വനിത, മുഹമ്മദ് അലി ഹസൻ, സ്റ്റുഡൻറ് അച്ചീവർ - പുരുഷൻ, മലാവത്ത് പൂർണ്ണ, സ്പോർട്സ് ചാംപ്യൻ - വനിത

യോനോയുടെ ഉപഭോക്താക്കളെ പോലെ അതിരുകളില്ലാത്ത ഊർജ്ജവും നിശ്ചയദാർഢ്യവുമാണ് ഈ യുവ പ്രതിഭകളുടെ കരുത്ത്. നിങ്ങളുടെ ഇഷ്ട മത്സരാർത്ഥിക്ക് ഇപ്പോൾ വോട്ട് ചെയ്യാം: VOTE

നാഷണൽ പേമന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്ബേ, മൈക്രോസോഫ്ട് ഇന്ത്യ മാനേജിങ് ഡയറക്ടർ ശശി ശ്രീധരൻ, ഫെയ്സ്ബുക് മുൻ ഡയറക്ടർ ആനന്ദ് ചന്ദ്രശേഖരൻ, നടിയും എഴുത്തുകാരിയുമായ സോഹ അലി ഖാൻ, ഐക്യരാഷ്ട്രസഭ പരിസ്ഥിതി ഗുഡ്‌വിൽ അംബാസഡർ ദിയ മിർസ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മല്ലിക ദുവ, സ്പോർട്സ് ജേർണലിസ്റ്റും എഴുത്തുകാരനുമായ ബോറിയ മജുംദാർ എന്നിവരടങ്ങുന്ന ജൂറിയാണ് 60 നോമിനികളുടെ പട്ടിക തയ്യാറാക്കിയത്.

എസ്ബിഐയുടെ നോളജ് പാർട്ട്ണറായ കെപിഎംജിയാണ് നോമിനികളെ ക്യൂറേറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ മുൻനിര ഇൻഫ്ളുവൻസർ എൻഗേജ്‌മെന്റ് കണ്ടന്റ് ഏജൻസിയായ ദ് നെറ്റ് വർക്കും യോനോ എസ്ബിഐ 20 അണ്ടർ 20 പുരസ്ക്കാരത്തിന് സഹ- ക്യൂറേഷൻ നിർവഹിക്കുന്നു. യോനോയുടെ വിജയകരമായ ഒരു വർഷം ആഘോഷിക്കുന്നതിനൊപ്പം ചെറു പ്രായത്തിൽ തന്നെ വിജയം കൊയ്തവരും പ്രചോദനമായവരുമായ പുതുതലമുറ സ്വാധീനശക്തികളുമായി ബന്ധപ്പെടുകയാണ് യോനോ എസ്ബിഐ 20 അണ്ടർ 20 പുരസ്ക്കാരത്തിന്റെ ലക്ഷ്യമെന്ന് എസ്ബിഐ വക്താവ് പറഞ്ഞു.

കഴിവിനൊപ്പം അത് കാലങ്ങളോളം നിലനിർത്താനാകുന്നവരെയാണ് മത്സരാർത്ഥികളിൽ നിന്ന് കണ്ടെത്താൻ ശ്രമിക്കാറുള്ളതെന്ന് ഇന്ത്യൻ ക്ലാസിക്കൽ ഗായികയും സംഗീത കലാനിധിയുമായ പത്മശ്രീ അരുണ സായ്റാം പറഞ്ഞു.. ഇന്ത്യയിലെല്ലാവരും ഈ പുരസ്ക്കാര നിർണ്ണയത്തിനായി വോട്ട് ചെയ്യാൻ മുന്നോട്ട് വരണമെന്നും അരുണ കൂട്ടി ചേർത്തു. VOTE