അയോധ്യ കേസ്: ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി∙ അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. പഴയ മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരെ ഭരണഘടനാ ബെ‍ഞ്ചിൽ ഉൾപ്പെടുത്തി. 

അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നടപടി. 

അയോധ്യയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, അഭിഭാഷകനായിരിക്കെ ഹാജരായിട്ടുള്ളതിനാൽ ജസ്റ്റിസ് യു.യു. ലളിത് പിന്മാറിയിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എൻ.വി. രമണയെയും ചീഫ് ജസ്റ്റിസ് ഒഴിവാക്കി.

പുതിയ ബെഞ്ചിലെ അംഗങ്ങൾ: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ. 29ന് കേസ് വാദം കേൾക്കും.