മനോരമ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന കടകളുടെ പട്ടിക വെബ്‌സൈറ്റിൽ

ആ മാഗസിൻ കൊള്ളാമല്ലോ, എവിടെ കിട്ടും ? ഇഷ്ടപ്പെട്ട പ്രസിദ്ധീകരണം എവിടെ വാങ്ങാൻ കിട്ടുമെന്നറിയാതെ ആശങ്കപ്പെടാറുണ്ടോ ? ഇനി ആ വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ. മനോരമ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന ന്യൂസ്‌ സ്റ്റാൻഡുകളുടെയും കടകളുടെയും പട്ടിക മനോരമ ഓൺലൈനിൽ ലഭ്യം. മനോരമ ഓൺ‌ലൈൻ ഹോം പേജിന്റെ മുകളിലുള്ള manoramaproducts എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഈ വിൻഡോയുടെ മുകളിൽ വലതുവശത്തായി Find a Store എന്ന ലിങ്ക് കാണാം. ഇതു ക്ലിക്ക് ചെയ്താൽ മനോരമയുടെയും എംഎം പബ്ലിക്കേഷന്റെയും ഏതു പ്രസിദ്ധീകരണവും എവിടെയെല്ലാം കിട്ടുമെന്നു കണ്ടെത്താം. സംസ്ഥാനവും ജില്ലയും തിരിച്ച് സേർച് ചെയ്യാം.

സ്മാർട് ഫോണിൽ മനോരമഓൺ‌ലൈൻ ഹോം പേജ് മെനുവിലെ subscription എന്ന ലിങ്ക് വഴി Find a Store വിൻഡോയിലെത്താം. നേരിട്ട് ഈ പേജിലെത്താൻ വെബ്‌വിലാസം: www.manoramaonline.com/stores ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും Find a Store പേജിലെത്താം. മലയാള മനോരമ ദിനപത്രം, ആഴ്ചപ്പതിപ്പ്, ദ് വീക്ക് ഇംഗ്ലിഷ് വാർത്താവാരിക എന്നിവയ്ക്കു പുറമേ വിവിധ ഭാഷകളിലായി നാൽപതിലേറെ പ്രസിദ്ധീകരണങ്ങളാണു മനോരമ പുറത്തിറക്കുന്നത്.