എസ്ഡിപിഐ സംവരണ മതിൽ അഞ്ചിന്

കോഴിക്കോട് ∙ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്ഡിപിഐ സംവരണ മതിലടക്കം വിവിധ പ്രതിഷേധ പരിപാടികൾ നടത്തും. ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിൽ അനുകൂലിച്ച സംസ്ഥാനത്തെ എംപിമാരുടെ ഓഫിസുകളിലേക്കു 17ന് ജനകീയ മാർച്ച് നടത്തും. ഫെബ്രുവരി 5ന് 10ന് സെക്രട്ടേറിയറ്റിനു ചുറ്റും സംവരണ മതിൽ തീർക്കും. സംവരണ മതിലിന്റെ പ്രചാരണാർഥം സംസ്ഥാന വ്യാപകമായി 25 മുതൽ 31 വരെ മണ്ഡലം തല പ്രചാരണ വാഹനജാഥയും ഗൃഹസമ്പർക്ക ക്യാംപെയ്നും നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ട്രഷറർ അജ്മൽ ഇസ്മായിൽ, പി.പി.മൊയ്തീൻകുഞ്ഞ് എന്നിവർ പറഞ്ഞു.