തിരഞ്ഞെടുപ്പ്: മുകുൾ വാസ്‌നിക് പര്യടനം നടത്തും

തിരുവനന്തപുരം ∙ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് 24ന് ‍‍രണ്ടാംഘട്ട പര്യടനം തുടങ്ങും. 24ന് രാവിലെ 10 ന് തിരുവനന്തപുരം, വൈകിട്ട് മൂന്നിന് കൊല്ലം, 25നു രാവിലെ 10നു പത്തനംതിട്ട, വൈകിട്ട് മൂന്നിന് കോട്ടയം, 26നു രാവിലെ 10 ന് ആലപ്പുഴ, വൈകിട്ട് മൂന്നിന് എറണാകുളം എന്നിങ്ങനെയാണ് പര്യടനമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.