സ്ഥാനാർഥിയാകുമെന്ന പ്രചാരണം ഊഹാപോഹം: കണ്ണന്താനം

തൃശൂർ ∙ ലോക്‌സഭ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യസഭയിൽ ഇനി 4 വർഷം കൂടി കാലാവധി ബാക്കിയുണ്ട്. മത്സരിക്കുന്ന കാര്യം തന്നോടു പാർട്ടി നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.