മലയാളത്തിന് അഭിമാനമായി അംബികയും ജിതിനും

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന പരേഡിൽ നാവിക സേനാംഗങ്ങളുടെ പരേഡിന്റെ മുഖശ്രീയായി മലയാളി. കണ്ണൂർ സ്വദേശി ലഫ്റ്റനന്റ് അംബിക സുധാകരനാണ് സേനാംഗങ്ങളുടെ പരേഡിനു നേതൃത്വം നൽകുക. 

പരേഡിനു നേതൃത്വം നൽകുന്ന 8 ഓഫിസർമാരിൽ ഒരാളായി നേരത്തേ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘത്തിന്റെ മൊത്തം മുഖമായി അംബികയെ തിരഞ്ഞെടുത്തത്. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കമാൻഡർ എം.കെ.എസ്. നായരുടെ മകളാണ് അംബിക. പാലക്കാട് സ്വദേശി സബ് ലഫ്റ്റനന്റ് സഞ്ജയ് അമ്പാടിയും സംഘത്തിലുണ്ട്. 152 അംഗ സേനാ സംഘമാണു രാജ്പഥിൽ ചുവടുവയ്ക്കുക. 

റിപ്പബ്ലിക് ദിന പരേഡിൽ റെയിൽവേ സംരക്ഷണ സേനയെ നയിക്കാനും മലയാളിക്കാണ് ഭാഗ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ജിതിൻ‌ ബി.രാജ്. ആർപിഎഫിൽ അസിസ്റ്റന്റ് കമൻഡാന്റാണ്.