കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു; ഇത്തവണ അവസരം 11,472 പേർക്ക്

മലപ്പുറം∙ കേരളത്തിൽ നിന്നു സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു. 11,472 പേർക്കാണ് അവസരം. 3210 പേർക്കു നേരിട്ട് അവസരം ലഭിച്ചു. ബാക്കി 8262 സീറ്റുകളിലേക്കുള്ള തീർഥാടകരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കരിപ്പൂർ ഹജ് ഹൗസിൽ നറുക്കെടുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു.

കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവസരം നൽകുന്നതിനായി കാത്തിരിപ്പു പട്ടികയും നറുക്കെടുപ്പിലൂടെ തയാറാക്കിയിട്ടുണ്ട്. കൂടുതൽ സീറ്റുകൾ ലഭിക്കുകയോ, അവസരം ലഭിച്ചവർ യാത്ര റദ്ദാക്കുകയോ ചെയ്താൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്കു ക്രമനമ്പർ പ്രകാരം അവസരം ലഭിക്കും. 31,643 അപേക്ഷകരെയാണ് കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹജ് 2019: നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കവർ നമ്പറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഹജ് 2019 - വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ (1-1000 വരെ) പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഹജ്: തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മാർഗ നിർദേശങ്ങളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.