ഗീത ഗോപിനാഥിനും വിനോദൻ തഴിക്കുനിയിലിനും പ്രവാസി ഭാരതീയ പുരസ്കാരം

ന്യൂഡൽഹി∙ മലയാളികളായ ഗീത ഗോപിനാഥിനും വിനോദൻ തഴിക്കുനിയിലിനും പ്രവാസി ഭാരതീയ പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഇപ്പോൾ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയാണ്. ഒമാനിൽനിന്നുള്ള വ്യവസായിയാണ് വിനോദൻ തഴിക്കുനിയിൽ.

അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ചൊവ്വാഴ്ച വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘പുതിയ ഇന്ത്യയുടെ നിർമാണത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്നതാണ് ഈ വർഷത്തെ വിഷയം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് ആണ് മുഖ്യാതിഥി. നോർവേ പാർലമെന്റംഗം ഹിമാൻഷു ഗുലതി പ്രത്യേക ക്ഷണിതാവാണ്.