ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രം; നിലപാട് തിരുത്തി രാജകുടുംബം

ന്യൂഡൽഹി∙ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവതാംകൂർ രാജകുടുംബം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ക്ഷേത്രമെന്ന മുൻനിലപാടു തിരുത്തി. ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ അവകാശമാണെന്നും അവർ വ്യക്തമാക്കി.