ഫ്രഞ്ച് കപ്പിനിടെ പരുക്ക്: നെയ്മർക്ക് 10 ആഴ്ച വിശ്രമം

പാരിസ് ∙ ഫ്രഞ്ച് കപ്പ് മൽസരത്തിനിടെയുണ്ടായ പരുക്കിനെത്തുടർന്ന് പിഎസ്ജി താരം നെയ്മർക്ക് 10 ആഴ്ച വിശ്രമം.

ചാംപ്യൻസ് ലീഗ് പ്രീ–ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പിഎസ്ജിയുടെ ഇരുപാദ മൽസരങ്ങളും നെയ്മർക്ക് ഇതോടെ നഷ്ടമാകും. എന്നാൽ നെയ്മർക്കു ശസ്ത്രക്രിയ വേണ്ടി വരില്ലെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ വാരം സ്ട്രാസ്ബർഗിനെതിരായ മൽസരത്തിനിടെയാണ് നെയ്മർക്കു പരുക്കേറ്റത്. ജൂണിൽ ബ്രസീലിൽ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പ് ഉള്ളതിനാലാണ് ശസ്ത്രക്രിയ ഒഴിവാക്കിയത്. ബ്രസീൽ ടീം കോച്ച് ടിറ്റെയും ഡോക്ടർ റോഡ്രിഗോ ലാസ്മറും നെയ്മറെ സന്ദർശിക്കും.