രത്നാഭരണങ്ങൾ ധരിക്കാനും വേണം യോഗം!

സമ്പത്ത് ധാരാളം ഉള്ളവരുണ്ടാവും. ഒരുപാട് ആഭരണങ്ങളും വിലകൂടിയ വാച്ചും ഒക്കെ ഉളളവരും ഉണ്ടാകും. ഇക്കൂട്ടരിൽ പലർക്കും ഇന്നേവരെ ഒരു രത്നം പതിച്ച ആഭരണം സ്വന്തമാക്കാൻ പറ്റിയിട്ടുണ്ടാകില്ല. എന്നാൽ, സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതി അല്ലെങ്കിലും വൈരആഭരണങ്ങൾ ധരിച്ചു നടക്കുന്നവർ ധാരാളമാണ്.

ചില ദുരിതങ്ങൾ അനുഭവിക്കാനുള്ള യോഗം ചിലർക്ക് ഉണ്ടാകും. രത്നം ധരിച്ചാൽ അത് ഒഴിവാക്കാൻ കഴിയും. എന്നാൽ കഷ്ടകാലം പിടിച്ചവർക്ക് അത് തോന്നില്ല. കല്ലിനെന്തിനാ പണം കളയുന്നത് എന്ന് കരുതും. അതിന്റെ ഇരട്ടി പണം വേറെ വഴിയിലൂടെ പോകുന്നത് അവർ അറിയുകയുമില്ല.

എനിക്ക് ഒരു കുഴപ്പവും ഇതുവരെ ഇല്ലല്ലോ, എന്നാകും ചിലരുടെ ധാരണ. ഞാൻ ഇത്രയൊക്കെ വളർന്നത് ഒരു കല്ലും ഇടാതെയാണ് എന്നാണ് മറ്റൊരു കൂട്ടരുടെ ചിന്ത, ഇനിയും ഉയരണം അതിനെന്താ വേണ്ടത് എന്ന് ആഗ്രഹിക്കുന്നവർക്ക് ഉദാരമായ മാർഗമാണ് രത്നധാരണം. പല നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും, എന്നാൽ ചില കാര്യങ്ങൾ എത്ര ശ്രമിച്ചിട്ടും നടക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ ഒപ്പം പ്രവർത്തിക്കുന്നവർ നേടുന്നത് നമുക്ക് ലഭിക്കുന്നുണ്ടാകില്ല. രത്നം ധരിച്ചാൽ ഒരുപരിധിവരെ ജീവിതത്തിൽ മാറ്റം ഉണ്ടാകും. 

വിശ്വാസം ഇല്ല എന്നാണ് പലരും പറയുന്ന ഒഴിവുകഴിവ്. കണ്ണട വച്ചാൽ കാഴ്ച ശരിയാകാൻ വിശ്വാസം ആവശ്യമില്ല. അത് പോലെ അനുയോജ്യമായ കല്ല് ധരിച്ചാൽ ഫലം ഉണ്ടാകും എന്ന് ഉറപ്പാണ്. ചില കുട്ടികളുടെ ജാതകത്തിൽ തന്നെ എഴുതിയിട്ടുണ്ടാകും രത്നാഭരണങ്ങൾ ധരിക്കാനും സ്വന്തമാക്കാനും യോഗമുണ്ടെന്ന്, അവർ അത് സ്വന്തമാക്കുകയും ചെയ്യും. പണമില്ലെങ്കിലും ആരെങ്കിലും അവർക്ക് അത് സമ്മാനമായിട്ട് പോലും നൽകും.  

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421