വീടിന് മുന്നിൽ കെട്ടുന്ന മണി 'ഷോ' അല്ല, അനേക ഗുണങ്ങൾ!

വീടുകളുടെ മുന്നിൽ മിക്കവാറും കാളിങ്ബെല്ലിനു പകരം മണികെട്ടിയിടാറുണ്ട്. മണി വെറുതെ ഭംഗിക്കായി കെട്ടി തൂക്കുമെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രീയ വശത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. മണിയിൽ നിന്നുള്ള ശബ്ദം വളരെയധികം പോസറ്റീവ് എനർജി നിറഞ്ഞതാണ്. മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം തലച്ചോറിനെ പ്രചോദിപ്പിക്കും. പ്രണവത്തെ അഥവാ ഓംകാരത്തെ സൂചിപ്പിക്കുന്ന ഈ ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനിയായി നമ്മുടെ കാതിൽ നിലനില്ക്കും. 

മണിമുഴക്കുമ്പോള്‍ അതിഥിയിലും ആതിഥേയനിലും ഒരു പോലെ പോസിറ്റീവ് എനർജി നിറയും. ഇത് ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത വർധിപ്പിക്കും. മണിയിൽ നിന്നുയരുന്ന പ്രതിധ്വനിയ്ക്ക് മനുഷ്യശരീരത്തിലെ ഹീലിംഗ് സെന്ററുകളെ ഉണർത്താനുള്ള കഴിവുണ്ട്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ ഏകാഗ്രത വർധിക്കുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റി വീട്ടിൽ പോസിറ്റീവിറ്റി നിറയ്ക്കാനും മണിനാദത്തിനു കഴിയും.

മണിയുടെ നാവ് സരസ്വതീ ദേവിയെ പ്രതിനിധാനം ചെയ്യുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ഭവനങ്ങളിൽ മണി മുഴക്കുന്നത് ഐശ്വര്യപ്രദമാണ്. സന്ധ്യാസമയത്ത് അന്തരീക്ഷത്തിൽ ധാരാളം വിഷാണുക്കൾ നിറഞ്ഞിരിക്കും .ഇതിൽ നിന്നുള്ള ദൂഷ്യഫലങ്ങൾ മനുഷ്യനിൽ ഏൽക്കാതിരിക്കാൻ നിലവിളക്കു തെളിയ്ക്കുന്നതും മണി മുഴക്കുന്നതും ഉത്തമമാണ്.