ക്ഷേത്രധ്വജത്തെക്കാൾ ഉയരത്തിൽ വീട് പണിതാൽ?

ക്ഷേത്ര പരിസരത്തിനടുത്തായി  കെട്ടിടങ്ങൾ പണിയുമ്പോൾ ഒരുപാട് സംശയങ്ങൾ ഉടലെടുക്കാറുണ്ട്. ബഹുനില മന്ദിരങ്ങൾ പണിയുമ്പോൾ ക്ഷേത്രത്തിലെ കൊടിമരത്തേക്കാൾ ഉയരത്തിൽ നിർമ്മാണം പാടില്ല എന്നാണ് പ്രമാണം.

ക്ഷേത്രത്തിന്റെ നട്ടെല്ലാണ് കൊടിമരം.ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം  കൊടിമരത്തെ വണങ്ങിയ ശേഷമേ അകത്തു പ്രവേശിക്കാൻ പാടുള്ളു. വാസ്തുപ്രകാരം നിർമ്മിക്കുന്ന ക്ഷേത്രധ്വജത്തിന്റെ അടിഭാഗം മുതൽ മുകൾ വരെ ചെമ്പു പൊതിഞ്ഞിട്ടുണ്ട് ,ഇത്  ഇടിമിന്നലില്‍ നിന്നും രക്ഷിക്കുന്ന രക്ഷാചാലകമായി വർത്തിക്കും.

ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ  ഏറ്റവും മികച്ച  മിന്നൽ രക്ഷാചാലകമാണ് ക്ഷേത്രധ്വജം . ശക്തമായ  ഇടിമിന്നലിൽ നിന്ന് നാട്ടിലെ കെട്ടിടങ്ങളെ സംരക്ഷിക്കും. എന്നാൽ കൊടിമരത്തേക്കാൾ ഉയരത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ചാൽ  ആദ്യം ഇടിമിന്നൽ ഏൽക്കുന്നത്  ഈ കെട്ടിടത്തിൽ ആയിരിക്കും . ക്ഷേത്രധ്വജത്തെക്കാൾ ഉയരത്തിൽ കെട്ടിടം  പണിതാൽ അഗ്നിബാധയുണ്ടാവുമെന്നു  പഴമക്കാർ പറയുന്നത് ഇക്കാരണത്താലാണ്.