വീട്ടിലെ ഷെൽഫുകൾ പോലും പ്രശ്നങ്ങൾക്ക് കാരണം?

വാസ്തുശാസ്ത്രപ്രകാരം അലമാരകളും ഷെല്‍ഫുകളും സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥാനം ഉണ്ട്. ആവശ്യത്തിൽ കൂടുതൽ കബോഡുകളും ഷെല്‍ഫുകളും സ്ഥാപിച്ചു അതിൽ ഒരിക്കൽപോലും ഉപയോഗിക്കാത്ത സാധനകൾ കുത്തി നിറയ്ക്കുന്നത് ഭവനത്തിൽ നെഗറ്റീവ് എനർജിക്കു  കാരണമാകും. നമ്മുടെ ആവശ്യങ്ങൾ മുൻനിർത്തി മിതമായ സ്റ്റോറേജ് സൗകര്യങ്ങളാണ് വീട്ടിൽ ഒരുക്കേണ്ടത് . 

അലമാരകളും കബോഡുകളും സ്ഥാനം മാറ്റി സ്ഥാപിച്ചാല്‍ കുടുംബപുരോഗതിയ്ക്ക് കോട്ടം വരുമെന്നാണ്  വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. വീടിനുള്ളില്‍ സാധനങ്ങള്‍ ചിട്ടയായി  ക്രമീകരിക്കുന്നതിനും അതിലൂടെ ഭവനത്തിൽ പോസിറ്റീവ് അന്തരീക്ഷം വർധിപ്പിച്ച് കുടുംബൈശ്വര്യം നിലനിർത്താനുമുള്ള മാർഗങ്ങൾ  വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്.

ഗൃഹത്തിന്റെ വടക്കുദിക്കിന്റെ അധിപൻ   കുബേരനാണ് .വളരെയധികം പോസിറ്റീവ് ഊർജം സ്വീകരിക്കുന്ന ഒരു ഭാഗമാണ് വടക്ക്. ഈ അനുകൂല ഊർജം ഭവനത്തിനും ഭവനത്തിൽ താമസിക്കുന്നവർക്കും ലഭ്യമാവാൻ വീടിന്റെ വടക്ക് ഭാഗം കൂടുതൽ തുറസ്സായി ക്രമീകരിക്കുക . അതിനാൽ തന്നെ ഈ  ഭാഗത്തു സ്റ്റോറേജ് സ്പേസ് ക്രമീകരിക്കുന്നത് ഉത്തമമല്ല . 

വടക്കു കിഴക്ക്‌, കിഴക്ക്‌ എന്നീ ഭാഗങ്ങളിലും അലമാര ,കബോർഡ് എന്നിവ ക്രമീകരിക്കാതിരിക്കുക . ആവശ്യമെങ്കിൽ ഒന്ന് രണ്ടു ഷെൽഫുകൾ കിഴക്ക്‌ ഭാഗത്തു നൽകുന്നതിൽ തെറ്റില്ല . പക്ഷെ അതിൽ സാധനങ്ങൾ കുത്തി നിറച്ചു ഭവനത്തിലേക്കുള്ള ഊർജ്ജപ്രവാഹത്തെ തടസ്സപ്പെടുത്തരുത്.

അലമാരകളും കബോർഡുകളും  മറ്റും ഭവനത്തിന്റെ  തെക്കു പടിഞ്ഞാറ് ഭാഗത്തു ക്രമീകരിക്കുന്നതാണ് ഏറ്റവും  ഉത്തമം.  തെക്ക് , പടിഞ്ഞാറ് എന്നീ ദിക്കുകളിലും നിര്‍മ്മിക്കുന്നതിൽ തെറ്റില്ല. പൊതുവെ വീട്ടിലെ ഭാരം കൂടിയ വസ്തുക്കൾ  തെക്ക്, പടിഞ്ഞാറ് , തെക്കുപടിഞ്ഞാറ് എന്നീ സ്ഥാനങ്ങളിൽ ക്രമീകരിക്കുന്നത് നല്ലതാണ്. അലമാരകളും കബോർഡുകളും വാസ്തു ശാസ്ത്രപ്രകാരം സ്ഥാപിച്ചാൽ മാത്രം പോരാ അതിൽ സാധനങ്ങൾ കുത്തി നിറയ്ക്കാതെ അടുക്കും ചിട്ടയോടെ എപ്പോഴും പരിപാലിക്കുകയും വേണം.