പ്രളയം; വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

പ്രളയക്കെടുതിയിൽ നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. പൂർണമായും മുങ്ങിയ വാഹനങ്ങളും ഭാഗികമായി മുങ്ങിയ വാഹനങ്ങളും നിരവധി. ഇവയുടെ അറ്റകുറ്റ പണികൾക്ക് ധാരാളം പണച്ചിലവുണ്ടാകും. അതുകൊണ്ടു തന്നെ ഇൻഷുറൻസ് കമ്പനികളുടെ സഹായം വാഹനയുടമകൾക്ക് കൂടിയേ തീരൂ.

വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

∙ വാഹനം അപകടത്തിൽ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ  ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം എന്നാണ് നിയമം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉദാര സമീപനങ്ങൾ സ്വീകരിക്കണം എന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. എന്നാലും നിങ്ങളുടെ ഏജന്റിനെയെങ്കിലും അറിയിക്കുന്നത് നല്ലതാണ്. 

∙ പോളിസി പേപ്പറുകള്‍ വെള്ളത്തിൽ നഷ്ടപ്പെട്ടാലും  ഭയപ്പെടാനില്ല. വാഹനത്തിന്റെ നമ്പറോ, ഉടമയുടെ പേരോ നൽകിയും ഇൻഷുറൻസ് ക്ലെയിം ചെയ്യാം.

∙ വെള്ളത്തിൽ മുങ്ങിയ വാഹങ്ങളുടെ ഫോട്ടോ (നമ്പർ പ്ലെയിറ്റ് കാണുന്ന രീതിയിൽ) എടുത്തു സൂക്ഷിക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

∙ കേരളത്തെ ആകെമാനം ബാധിച്ചൊരു പ്രളയമായതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എല്ലാ കമ്പനികളും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെടുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.