ഐസ് കഴിക്കുന്ന ശീലമുണ്ടോ; എങ്കില്‍ ഇത് കൂടി അറിയൂ

ഐസ് കഴിക്കുന്ന ശീലമുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. വെറുതെ ഒരു  രസത്തിനായാല്‍ പോലും ഈ ശീലം തീര്‍ത്തും ഒഴിവാക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിനു നല്ലതെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 

വെറുതെ ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോർഡറായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. Pagophagia എന്നാണ് ഇതിനു പറയുന്നത്. ആഹാരം അല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളോട് തോന്നുന്ന ആകര്‍ഷണമാണ് Pagophagia. അത് ഐസ് ആകാം മുടിയോ, അഴുക്കോ അങ്ങനെ എന്തുമാകാം.  ഇത്തരം പ്രശ്നങ്ങള്‍ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും സ്വാധീനം കൊണ്ടാകാം ഉണ്ടാകുന്നത്. 

ഐസ് കഴിക്കുന്ന ശീലം വളരെ അപൂര്‍വം പേരില്‍ കാണപ്പെടുന്നതാണ്. എന്നാല്‍ ഇതിനു പിന്നില്‍ വളരെ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു വിദഗ്ധര്‍ പറയുന്നു. അത് എന്തൊക്കെയെന്നു നോക്കാം.

പല്ലിനെ നശിപ്പിക്കും 

പല്ലിലെ ഇനാമല്‍ നഷ്ടമാകാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ഐസ് കഴിക്കുമ്പോഴാണ്. പല്ലിന്റെ സ്വാഭാവികത പോലും ഇതുമൂലം നഷ്ടമാകും. 

മോണയില്‍ അണുബാധ 

മൂര്‍ച്ചയേറിയ ഭാഗങ്ങളുള്ള ഐസ് കഷ്ണങ്ങള്‍ കഴിക്കുമ്പോള്‍ മോണ മുറിയാന്‍ സാധ്യത ഇരട്ടിയാണ്. ഒപ്പം ഇത് മോണയില്‍ അണുബാധയും ഉണ്ടാക്കും.

വിളര്‍ച്ച 

ഐസ് കഴിക്കുന്നവര്‍ക്ക് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയയുടെ സാധ്യതയുണ്ട്. 

മാനസികപ്രശ്നം

മാനസികപിരിമുറുക്കവും ഐസ് തീറ്റയും തമ്മില്‍ എന്തു ബന്ധമെന്ന് ചിന്തിക്കുന്നുണ്ടോ ? ഉണ്ട് എന്നാണു വിദഗ്ധര്‍ പറയുന്നത്. അമിതമായ ആശങ്ക, സ്ട്രെസ് ഒക്കെ ഉള്ളവരില്‍ ഇത് കാണപ്പെടുന്നുണ്ട്. 

സെന്‍സിറ്റീവ് പല്ലുകള്‍ 

പല്ലില്‍ പുളിപ്പ് അനുഭവപ്പെടാന്‍ ഈ ശീലം കൊണ്ട് സാധിക്കും. ചിലപ്പോള്‍ വിള്ളല്‍ വീഴാനും പല്ല് ഒടിയാനും കാരണമാകും.

വായിലോ നാക്കിലോ  മുറിവുകള്‍ ഉണ്ടായാല്‍ ഐസ് വെയ്ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് സത്യത്തില്‍ വലിയ ഗുണമൊന്നും നല്‍കില്ല. തല്‍ക്കാലം ആശ്വാസം ലഭിക്കും എന്നല്ലാതെ ഇതൊരു ചികിത്സ അല്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ വായില്‍ ഉണ്ടായാല്‍ ഒരു ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക. 

ഐസ് കഴിക്കുന്ന ശീലത്തില്‍ നിന്നു പിന്മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഐസ് കഴിക്കാന്‍ തോന്നുമ്പോള്‍ അതിനു പകരമായി മറ്റെന്തെങ്കിലും വായിലിട്ടു ചവയ്ക്കാന്‍ ശ്രമിക്കുക. ച്യൂയിങ് ഗം ഇതിനുപയോഗിക്കാം. എന്നാല്‍ ഐസ് കഴിക്കുന്നതും ഐസ് ഊറി കഴിക്കുന്നതും വ്യത്യാസമാണ്. വായ്‌ വല്ലാതെ ഡ്രൈ ആകുമ്പോഴും മറ്റും ചിലര്‍ ഐസ് പതിയെ വായില്‍ വയ്ക്കാറുണ്ട്‌. ഇത് ഒരിക്കലും ഒരു ഡിസോർഡറല്ല എന്നും വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.

Read Nore : Health Tips