വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാൽ?

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങളെ കുറിച്ചു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളിക്ക് സ്ഥാനമുണ്ട്. കാരണം രോഗപ്രതിരോധശേഷിക്കു  മികച്ചതാണെന്നതുതന്നെ.

വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത്‌ ഏറെ നല്ലതാണെന്നു നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് ശരിയാണോ ? ആണെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. വെറും വയറ്റില്‍ കഴിക്കുമ്പോൾ വെളുത്തി ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

രാവിലത്തെ പ്രാതലിനു മുൻപു വേണം വെളുത്തുള്ളി കഴിക്കേണ്ടത്. ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ഈ വെളുത്തുള്ളി പ്രയോഗം. 

ദഹനത്തെ സഹായിക്കാനും വയറ്റില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഈ വെളുത്തുള്ളി സഹായിക്കും. പ്രമേഹം, ചിലയിനം കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കുമത്രേ.. 

ഔഷധമാണെന്നു കരുതി അത് കഴിക്കും മുൻപു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാലും നിര്‍ത്തുക. എച്ച്ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട്‌ ഉണ്ട്. 

വെളുത്തുള്ളിയുടെ മറ്റു ഗുണങ്ങള്‍ 

ശ്വാസകോശസംബന്ധമായ രോഗങ്ങളില്‍ നിന്നാ ആശ്വാസം . ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയില്‍ നിന്നൊക്കെ ആശ്വാസം നല്‍കാന്‍ വെളുത്തുള്ളിയ്ക്ക് സാധിക്കും. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.