റംബൂട്ടാന്‍ സിംപിളാണ്, പവര്‍ഫുളും

പഴവിപണിയിലെ മിന്നും താരമാണ്  റംബൂട്ടാന്‍. മലേഷ്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന്‍ ഇന്ന് കേരളത്തിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മുന്തിരി, ലിച്ചി പഴങ്ങളോടു സാദൃശ്യമുള്ള പഴമാണിത്. പുറംതോടിനോടു ചേര്‍ന്നു നാരുകള്‍ കാണപ്പെടുന്ന പഴമാണ് റംബൂട്ടാന്‍.

വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമെന്ന പ്രത്യേകതയുമുണ്ട്‍. നൂറുഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിന്‍ സിയുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. 

മറ്റ് ഏതൊരു പഴവര്‍ഗത്തെക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാന്‍ പഴം പച്ചയ്ക്ക് കഴിക്കുന്നത്‌ തന്നെയാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ ഇത് കഴിക്കാം.