അർദ്ധനഗ്നയായി അമല പോൾ; ‘ആടൈ’ ഞെട്ടിക്കുന്ന പോസ്റ്റർ

തമിഴിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി അമല പോൾ. മേയാതമാൻ എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയിൽ അതിശക്തമായ കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അമലയെ കാണാനാകുക. 

മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലയെ കാണുന്നത്. ചിത്രം പ്രതികാരകഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.

അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് തീർച്ച. സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ഈ സിനിമ തനിക്കുതന്നെ ചെയ്യണമെന്ന വാശിയും അമലയ്ക്ക് ഉണ്ടായിരുന്നു.

‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീർണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്.’

‘രത്നകുമാറിന്റെ മേയാതമാൻ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്റെ ആത്മവിശ്വാസം വർധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസമുണ്ട്.’–അമല പോൾ പറഞ്ഞു.