ടൊവിനൊ തോമസ് നിരാഹാരം കിടക്കാൻ പോവുകയാണോ? സത്യം ഇതാണ്....

തൃശൂർ∙ ടൊവിനൊ തോമസ് നിരാഹാരം കിടക്കാൻ പോവുകയാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം ടൊവിനൊയ്ക്കു പോലും അറിയില്ല. പക്ഷേ അത്തരമൊരു നിരാഹാര വാർത്തയുടെ പേരിലാണ് ഇപ്പോൾ മലയാളത്തിന്റെ യുവ നടൻ കുടുങ്ങിയിരിക്കുന്നത്. കൊല്ലം ആലപ്പാട്ട് ഗ്രാമത്തിലെ കരിമണൽ ഖനനത്തിനെതിരെ ടൊവിനൊ നിരാഹാരം തുടങ്ങുമെന്ന് ഒരു ഓൺലൈൻ മാധ്യമമാണു വ്യാജ വാർത്ത നൽകിയത്.

അതോടെ ഫോൺവിളികളുടെ ബഹളമായി. ദേശീയ മാധ്യമങ്ങളില്‍ നിന്നു വരെ ഒന്നിനു പുറകെ ഒന്നായി വിളികളെത്തിത്തുടങ്ങി. പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ടെന്നു ടൊവിനൊ നേരത്തേ ഒരു യോഗത്തിൽ പറഞ്ഞതു വളച്ചൊടിച്ചാണ് ഓൺലൈൻ മാധ്യമം ആലപ്പാട്ട് എത്തിച്ചത്. അതു വൈകാതെ നിരാഹാരമായി മാറുകയായിരുന്നു. ഇക്കാര്യത്തിൽ എന്താണു പറയാനുള്ളതെന്നു ചോദിച്ചപ്പോൾ ‘നിരാഹാരത്തെക്കുറിച്ചു ഞാനൊന്നും പറയുന്നില്ലെന്ന്’ ടൊവിനൊയുടെ മറുപടി.