കാളിദാസന്റെ ഡയലോഗ്; നാണംമറച്ച് ഐശ്വര്യ ലക്ഷ്മി; വിഡിയോ

ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്ന് കാളിദാസ്. ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നും കാളിദാസ് പറഞ്ഞു. അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്. കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ ഒരുക്കുന്ന സിനിമയാണ് അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ്.

അർജന്റീനയ്ക്ക് ഒന്നുരണ്ട് പ്രത്യേകതകൾ ഉണ്ടെന്ന് മിഥുൻ മാനുവൽ. മിഥുൻ മാനുവൽ ചിത്രങ്ങൾ എടുത്തുനോക്കിയാൽ സംഗീതസംവിധാനം ഷാൻ റഹ്മാൻ ആയിരിക്കും. എന്നാൽ ഇത്തവണ അതൊന്ന് മാറ്റിപ്പിടിക്കുകയാണെന്ന് മിഥുൻ പറഞ്ഞു. ഗോപിസുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

അജു വർഗീസും സണ്ണി വെയ്നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയല്ലില്ലോ എന്ന് കളിയാക്കുന്നവർക്കൊരു മറുപടി കൂടിയാണ് ഈ ചിത്രമെന്നും മിഥുൻ പറഞ്ഞു. ‘കാളിദാസിനെയും ഐശ്വര്യയെയും സഫർ എന്നൊരു നടനെയും മാറ്റിനിർത്തിയാൽ മുപ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അശോകൻ ചെരുവിലിന്റെ ചെറുകഥെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’–മിഥുൻ പറഞ്ഞു.