സുസുക്കി മൂന്നാമത്തെ പ്ലാന്റ് 2020ൽ

 ഗാന്ധിനഗർ ∙ സുസുക്കി മോട്ടോർ കോർപറേഷന്റെ മൂന്നാമത്തെ പ്ലാന്റ് 2020ൽ ഗുജറാത്തിൽ പ്രവർത്തനം തുടങ്ങും. ടോയോട്ടയുടെ സാങ്കേതിക സഹകരണത്തോടെ സങ്കര ഇന്ധന വാഹനങ്ങളും (ഹൈബ്രിഡ്) പുറത്തിറക്കും. ഗുജറാത്തിലെ രണ്ടാമത്തെ പ്ലാന്റിൽനിന്ന് സ്വിഫ്റ്റിന്റെ ഉൽപാദനവും വൈകാതെ ആരംഭിക്കുമെന്ന് സുസുക്കി മോട്ടോർ കോർപറേഷൻ പ്രസിഡന്റ് തോഷിഹീറോ സുസൂക്കി പറഞ്ഞു. 3 പ്ലാന്റുകൾ പ്രവർത്തന സജ്ജമാകുന്നതോടെ ഉൽപാദനം 7.5 ലക്ഷമായി ഉയരും.