റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ പീഡനശ്രമം; 2 ജീവനക്കാർ പിടിയിൽ

ചെന്നൈ∙ തരാമണി സബർബൻ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ മലയാളി യുവതിയെ (19) പീഡിപ്പിക്കാൻ ശ്രമിച്ച 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ അറസ്റ്റിൽ. യാത്രക്കാരും സ്റ്റേഷൻ ജീവനക്കാരും ഓടിക്കൂടിയാണു യുവതിയെ രക്ഷിച്ചത്. പ്രതികളെ പൊലീസിൽ ഏൽപിച്ചു.  

ഒരാൾക്കായി തിരച്ചിൽ തുടരുന്നു. സ്റ്റേഷനിൽ രാത്രി സുഹൃത്തിനൊപ്പം സംസാരിച്ചു നിന്ന യുവതിയെ റെയിൽവേ ജീവനക്കാരെന്ന വ്യാജേനയാണു പ്രതികൾ സമീപിച്ചത്. ബന്ധത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാതിരിക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞതോടെ യുവതിയെ ബലമായി ലിഫ്റ്റിലേക്കു വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.