ബിജെപി സഖ്യം: ഉദ്ധവിന് മടി; പകുതി സീറ്റ് നൽകിയാൽ ആലോചിക്കാമെന്ന് സേന

മുംബൈ∙ മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപി – ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന.  രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു  ഈ ആവശ്യം ഉയർന്നത്. 

സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ സഖ്യകാര്യത്തിൽ മടിച്ചു നിൽക്കുകയാണ്. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ പിടിച്ചു നിൽക്കാൻ ശിവസേനയുമായുള്ള സഖ്യം ബിജെപിക്ക് അനിവാര്യമാണ്. 

നിലവിലുള്ള ശിവസേന എംപിമാരിൽ ഭൂരിഭാഗവും സഖ്യം വേണമെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ തവണ ബിജെപി 26, ശിവസേന 22 എന്നിങ്ങനെയാണ് വിഭജിച്ചത്. ബിജെപി 23 സീറ്റിലും ശിവസേന 18 ലും ജയിച്ചു.