തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്∙ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഗവർണർ ഇ.എസ്.എൽ. നരസിംഹത്തിന്റെ മുൻപാകെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനുശേഷവും ഹൈദരാബാദ് ഹൈക്കോടതിക്കായിരുന്നു തെലങ്കാനയുടെയും ആന്ധ്ര പ്രദേശിന്റെയും ചുമതല. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലേക്കു ചുമതലപ്പെടുത്തിയ ജീവനക്കാരിൽ ഭൂരിഭാഗവും തിങ്കളാഴ്ച തന്നെ വിജയവാഡയിലേക്കു പോയി. ആന്ധ്ര ഹൈക്കോടതിയും ചൊവ്വാഴ്ചതന്നെ സ്ഥാപിതമായി.

FROM ONMANORAMA