ഷാജിയുടെ വര്‍ഗീയത; റസാഖിന്റെ വെറും തിരഞ്ഞെടുപ്പ് കേസ്: കെ.ടി. ജലീല്‍

കോഴിക്കോട്∙ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ.എം. ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. രണ്ടും രണ്ടു കേസാണ്. ഷാജിയുടേതു വർഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാൽ കാരാട്ട് റസാഖിന്റേതു വെറുമൊരു തിരഞ്ഞെടുപ്പ് കേസാണ്. ആർക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്നാണു തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.