ഉത്തർപ്രദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു

ലക്നൗ∙ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാനം ഉത്തർപ്രദേശിലെ ഖുശി നഗറിൽ തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽനിന്ന് 322 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.

പറക്കുന്നതിനിടെ താഴേക്കു പതിച്ച വിമാനത്തിന് തീപിടിക്കുകയും ചെയ്തു. ദിവസേനയുള്ള പറക്കലിന്റെ ഭാഗമായി ഖൊരഗ്പൂരിൽനിന്ന് പറന്നുയർന്ന വിമാനമാണ് തിങ്കളാഴ്ച രാവിലെ തകർന്നതെന്നു വ്യോമസേന അറിയിച്ചു.സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി.