വഴക്കിട്ടോളൂ, മക്കളുടെ മുന്നിൽവേണ്ട: രക്ഷിതാക്കളോട് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ കുഞ്ഞുങ്ങളുടെ നന്മയ്ക്കായി മാതാപിതാക്കൾക്കു ചെറിയൊരു ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ. വഴക്കിടുന്നതിൽ തെറ്റൊന്നുമില്ലെന്നും പക്ഷേ അതു സ്വന്തം മക്കളുടെ മുന്നിൽ വച്ചു വേണ്ടെന്നുമാണു മാർപാപ്പ ഓർമിപ്പിച്ചത്: ‘കുഞ്ഞുങ്ങൾക്ക് മനഃപ്രയാസം ഉണ്ടാക്കരുത്’. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടിൽവച്ചു തുടങ്ങുന്നെന്നും അതിനായി ഈ ചെറിയ ഉപദേശം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

27 കുഞ്ഞുങ്ങൾക്കായി നടത്തിയ മാമ്മോദീസ ചടങ്ങിലായിരുന്നു ഉപദേശം. കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ മുലയൂട്ടാൻ അമ്മമാർ നാണിക്കേണ്ടതില്ലെന്നും മാർപാപ്പ ഓർമിപ്പിച്ചു.