ആലിയയുടെ സിംപിൾ ലുക്കിനും വേണം ലക്ഷങ്ങൾ!

കഴിഞ്ഞ ദിവസം ആലിയ ബട്ട് മുംബൈ വിമാനത്താവളത്തിലെത്തി. പതിവിനു വിപരീതമായ വളരെ സിംപിൾ ലുക്കിലായിരുന്നു താരം. പൂക്കളുടെ ഡിസൈനുള്ള ഒരു നൈറ്റ് സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. കയ്യിലൊരു ബാഗ്. പോണിടെയിൽ മുടിക്കെട്ട്. 

കാഴ്ചയിൽ വളരെ സിംപിൾ ആയിരുന്നെങ്കിലും ആലിയയുടെ സ്യൂട്ട് ആളത്ര ചില്ലറക്കാരനായിരുന്നില്ല. ഇറ്റാലിയൻ ആഢംബര ബ്രാന്റായ ഗൂച്ചിയുടെ നൈറ്റ് സ്യൂട്ടിന്റെ വില 1,80000 രൂപയായിരുന്നു‌!

കയ്യിലൊരു ബാഗ് ഉണ്ടായിരുന്നു. അതും കാഴ്ചയ്ക്കു സിംപിൾ തന്നെ. ഈ സെന്റ് ലോറന്റ് റിവ് ഗൌഷേ ബാഗിന്റെ വില 98,000 രൂപ. 

ആലിയയുടെ ലുക്കിൽ ആരാധകർ തൃപ്തരായില്ല. എന്നാൽ ഈ ലുക്കിന്റെ വില കേട്ടപ്പോൾ ഞെട്ടുകയും ചെയ്തു.