ഇതു ലെവൽ വേറെ‍! 150 മെഗാപിക്സൽ ക്യാമറയുമായി ഫെയ്‌സ് വണ്‍

മുൻനിര മീഡിയം ഫോര്‍മാറ്റ് ക്യാമറ സിസ്റ്റം നിര്‍മാതാക്കളായ ഫെയ്‌സ് വണ്‍ അവരുടെ ഇന്‍ഫിനിറ്റി പ്ലാറ്റ്‌ഫോം കാലോചിതമായി പരിഷ്‌കരിച്ചു. മൂന്നു സിസ്റ്റങ്ങളാണ് എത്തുന്നത്- IQ4 150MP (151MP), IQ4 100MP ട്രൈക്രോമാറ്റിക്, (101MP), IQ4 150MP അക്രോമാറ്റിക് (151MP) എന്നീ ഡിജിറ്റല്‍ ബാക്കുകളാണിവ. ഫോട്ടോ എഡിറ്റിങും ഇതില്‍ തന്നെ നടത്താമെന്നതും പലര്‍ക്കും ആകര്‍ഷകമായിരിക്കും. പുതിയ ടെതറിങ് സാധ്യതകളും നല്‍കിയിട്ടുണ്ട്- വൈഫൈ, യുഎസ്ബി-സി, എതര്‍നെറ്റ് എന്നിവയാണവ.

DSLRകളും മിറര്‍ലെസ് ക്യാമറകളും കൂടുതല്‍ മികവുറ്റതാകുമ്പോള്‍ മീഡിയം ഫോര്‍മാറ്റ് ക്യാമറകള്‍ക്ക് മാറിയെ പറ്റൂ എന്ന നില വന്നിരുന്നു. ഫുള്‍ ഫ്രെയിം ക്യാമറകളെക്കാള്‍ വലിയ സെന്‍സറുകള്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ സുവ്യക്തമായ ചിത്രങ്ങളെടുക്കാന്‍ അവ പര്യാപ്തമാണെന്നു കാണാം. കൂടുതല്‍ റെസലൂഷനും എത്തുന്നതിനാല്‍ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കു സാധ്യമല്ലാത്ത രീതിയിലുള്ള വിശദാംശങ്ങളുള്ള ചിത്രങ്ങളെടുക്കാന്‍ ഇവയ്ക്കാകും. പരസ്യക്കാര്‍ക്കും മറ്റുമാകും ഇത്തരം ക്യാമറകളുടെ ആവശ്യം. ഫെയ്‌സ് വണ്ണിന്റെ ഫോട്ടോ എഡിറ്റിങ് സൂട്ടായ ക്യാപ്ചര്‍ വണ്ണും ഇന്ന് ഏറ്റവും മികച്ച എഡിറ്റിങ് സോഫ്റ്റ്‌വെയറുകളില്‍ ഒന്നാണ്.

സാധാരണ ക്യാമറ പ്രേമികളെ ഇത്തരം ക്യാമറകളില്‍ നിന്ന് അകറ്റി നിറുത്തുന്നത് അതിന്റെ വിലയാണ്. ഈ മൂന്നു മോഡലുകളുടെ വില 47,000 ഡോളര്‍ മുതല്‍ 54,990 ഡോളര്‍ വരെയാണ്. വെബിലും മറ്റും അപ്‌ലോഡു ചെയ്യപ്പെടുന്ന റെസലൂഷന്‍ കുറഞ്ഞ ഫെയ്‌സ് വണ്‍ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ അതിന്റെ ശേഷി വെളിവാക്കുന്നവയല്ല. പക്ഷേ, സാധാരണക്കാര്‍ക്ക് ആവശ്യത്തിലുള്ളതിലേറെ മികവ് ഇവയ്ക്കു നല്‍കേണ്ടതിന്റെ ചെറിയൊരു പൈസയ്ക്കു ലഭ്യമാണ്.