ദുരിതമഴയ്ക്ക് പിന്നിൽ ആഗോളപ്രതിഭാസം; പ്രാദേശിക ഘടകങ്ങളും

കേരളത്തെ ഒന്നടങ്കം തകർത്ത ദുരിത മഴയ്ക്ക് കാരണം ആഗോള പ്രതിഭാസമാണെന്ന് ഗവേഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തെ കനത്ത മഴ ആഗോള പ്രതിഭാസത്തിന്റെ ഭാഗമായിരിക്കാമെന്ന് ഐഎസ്ആർഒ മുൻ മേധാവി ജി. മാധവൻ നായരും അഭിപ്രായപ്പെട്ടിരുന്നു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐഎസ്ആർഒ മുൻ മേധാവി ഇങ്ങനെ പ്രതികരിച്ചത്.

എന്നാൽ സംസ്ഥാനത്തെ പ്രളത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങൾ ഒരു പരിധിവരെ വനനശീകരണവും കൈയേറ്റങ്ങളാണെന്നും ജി മാധവൻ നായർ കൂട്ടിച്ചേർത്തു. കണക്കുകൾ പ്രകാരം കഴിഞ്ഞ അൻപത് വർഷത്തിലെ ഏറ്റവും കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത് തികച്ചും അസ്വാഭികമായ പ്രതിഭാസമാണെന്നും മാധവൻ നായർ അഭിപ്രായപ്പെട്ടു.

യൂറോപ്പിന്റെയും മറ്റു പല ഭാഗങ്ങളിലെയും ശക്തമായ ചൂട് കാറ്റ് ഇവിടത്തെ ശക്തമായ മഴയ്ക്ക് കാരണമായിരിക്കാം. കേരളത്തിലെ മഴ ആഗോള പ്രതിഭാസത്തിന്റെ ഭാഗമായിട്ടുള്ളതാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്നും ജി മാധവൻ നായർ പറയുന്നു.