ബഹിരാകാശ നിലയത്തിൽ വായു ചോർച്ച, ആറു പേരും സുരക്ഷിതർ

രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ ഒാക്സിജൻ ചോർച്ച അതിവേഗം കണ്ടെത്തി പരിഹരിച്ചു. ആദ്യം കൈവിരൽ കൊണ്ടും പിന്നീട് ടേപ്പൊട്ടിച്ചും പരിഹരിച്ചു. നിലയത്തിലെ റഷ്യൻ പേടകം സോയുസിന് അകത്താണ് രണ്ടു മില്ലി മീറ്റർ വലുപ്പമുള്ള ദ്വാരം കണ്ടെത്തിയത്. നിലയത്തിലെ ആറു പേരും സുരക്ഷിതരാണ്.

ബുധനാഴ്ച രാത്രിയാണ് നിലയത്തിലെ മർദ്ദം കുറയുന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് യൂറോപ്യൻ സ്പേസ് ഏജൻസി ഗവേഷകൻ അലക്സാണ്ടർ ഗേസ്റ്റ് തന്റെ കൈവിരൽ കൊണ്ടു ദ്വാരം അടച്ചുപിടിച്ചു. പിന്നീട് ടേപ്പിട്ട് ഒട്ടിക്കുകയായിരുന്നു.

ബഹിരാകാശത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന ചെറിയ പാറക്കഷണങ്ങൾ തട്ടി സംഭവിച്ചതായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ആർക്കും അപകടം സംഭവിച്ചിെല്ലന്നും സുരക്ഷിതരാണെന്നും ഹ്യൂസ്റ്റനിലും ടെക്സസിലും മോസ്കോയിലുമുള്ള മിഷൻ കൺട്രോൾ അറിയിച്ചു. നിലയത്തിലുളളവർ ഉറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്.