അമേരിക്കയെ വെല്ലുവിളിച്ച ചൈനയ്ക്ക് തിരിച്ചടി, സ്വകാര്യ റോക്കറ്റ് തകര്‍ന്നു

അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ ഏജൻസികളെ വെല്ലുവിളിച്ച് തുടങ്ങിയ ചൈനയുടെ സ്വകാര്യ ബഹിരാകാശ പദ്ധതി പരാജയപ്പെട്ടു. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്സ്കേപ് കമ്പനിയുടെ ZQ-1 റോക്കറ്റാണ് ആദ്യ ദൗത്യത്തിൽ തന്നെ പരാജയപ്പെട്ടത്.

മൂന്നു സ്റ്റേജുകളുണ്ടായിരുന്ന വിക്ഷേപണത്തിൽ മൂന്നാം സ്റ്റേജിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പരാജയപ്പെടുകയായിരന്നു. ചൈനയിലെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയണ് ലാൻഡ്സ്കേപ്. പദ്ധതിക തകർന്നതിന്റെ വാർത്തയും വിഡിയോയും ചൈനീസ് വെബ്സൈറ്റുകൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

19 നീറ്റർ നീളമുള്ള ചുവപ്പ്, വെളുപ്പ് നിറം പൂശിയ റോക്കറ്റിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൈയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് വേണ്ടി വിക്ഷേപിച്ച റോക്കറ്റാണ് പരാജയപ്പെട്ടത്.