ആഴ്ചവിശേഷം: മകരവിളക്ക്,ഷഷ്ഠിവ്രതം

(2019 ജനുവരി 06 മുതൽ 12 വരെ)

ശബരിമല മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് എരുമേലി പേട്ട തുള്ളൽ നടക്കുന്ന ആഴ്ചയാണിത്. ഷഷ്ഠിവ്രതവും ഈയാഴ്ച വരുന്നുണ്ട്.

ആഴ്ച ആരംഭിക്കുന്ന ജനുവരി 6ന് തൃശൂർ തിരുവമ്പാടി വേല.

ജനുവരി 8നു ചൊവ്വാഴ്ച തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം ആരംഭം.

9നു ബുധനാഴ്ച അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ കൊടിയേറ്റ്.

10നു വ്യാഴാഴ്ച എരുമേലി ചന്ദനക്കുടം.

11നു വെള്ളിയാഴ്ചയാണ് എരുമേലി പേട്ട തുള്ളൽ.

ആഴ്ച അവസാനിക്കുന്ന ജനുവരി 12നു ശനിയാഴ്ച ഷഷ്ഠിവ്രതം