വിരലുകളിലെ ഈ മണ്ഡലങ്ങൾ പറയും നിങ്ങളുടെ കഴിവുകൾ

കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മേടുകൾ (മണ്ഡലങ്ങൾ) എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്രൻ, ചൂണ്ടുവിരൽ ,നടുവിരൽ ,മോതിരവിരൽ ,ചെറുവിരൽ  എന്നിവയ്ക്കു താഴെ വ്യാഴ–ശനി–സൂര്യ–ബുധമണ്ഡലങ്ങൾ. കൈത്തലത്തില്‍ തള്ളവിരലും  വ്യാഴവിരലും ചേരുന്ന ഭാഗത്ത് കീഴേ ചൊവ്വയും (Mars Positive) ചെറുവിരലിന് താഴെ കൈത്തലത്തിന് ഉള്ളിൽ ചന്ദ്രമണ്ഡലത്തിനു മുകളിലായി മേലേ ചൊവ്വയും (Mars Negative) മണിബന്ധ(rascette) ത്തിനു മുകളിൽ ചൊവ്വകൾക്കിടയിൽ ചൊവ്വാസമതലവും ശുക്രനോട് ചേർന്ന് രാഹുവും സ്ഥിതി ചെയ്യുന്നു. 

മണ്ഡലങ്ങൾ പറയുന്നത് :

1. ബുധമണ്ഡലം 

ലാഘവം, യുക്തി, രസികത, ക്ഷണബുദ്ധി, വിവേകം, കൗശലം, നൈപുണ്യം ഇവ വിളിച്ചറിയിക്കും. 

2. സൂര്യമണ്ഡലം 

അനുകമ്പ, സൗന്ദര്യാസ്വാദനക്ഷമത, കലാപരമായ കഴിവുകൾ, വിജയസാധ്യതകൾ എന്നിവ സൂചിപ്പിക്കുന്നു. 

3. ശനി മണ്ഡലം

ഗൗരവം, അവധാനത, സൂക്ഷ്മത, നിരാശതാബോധം, മ്ലാനത, അന്ധവിശ്വാസങ്ങൾ 

4. വ്യാഴമണ്ഡലം 

നേതൃപാടവം, ആദരവ്, അംഗീകാരം,  മതബോധം 

5. കീഴേചൊവ്വ

ധാർമികബോധം, ധൈര്യം, ആത്മസംയമനം 

6. മേലേചൊവ്വ 

ചെറുത്തുനിൽക്കാനുള്ള ശേഷി, അചഞ്ചലമായ മനസ്സ്, വിപദിധൈര്യം, പതറാത്ത പ്രകൃതം, സാഹസികത, ധൈര്യം 

7. ശുക്രൻ

പരോപകാരതൽപരത, കൃപ, സ്നേഹം, എളിമ, വിഷയലോലുപത എന്നിവയെ സൂചിപ്പിക്കുന്നു. 

8. ചന്ദ്രമണ്ഡലം 

 ഭാവന, സ്വാർത്ഥത,  കാൽപനികത്വം 

ചുരുക്കിപ്പറ‍ഞ്ഞാൽ വരകളുടെ നിറം, വീതി, ആഴം, തുടക്കം, ഒടുക്കം അവയിൽ കാണുന്ന ചിഹ്നങ്ങൾ, അവയുടെ ആകൃതി, പ്രകൃതി, അവയിലേക്ക് വന്നുചേരുന്ന രേഖകൾ, അവയിൽ നിന്നു പൊട്ടി മുളയ്ക്കുന്ന രേഖകൾ, അവയ്ക്കു തുണയായി ഉണ്ടാകുന്ന രേഖകൾ ഇങ്ങനെ വിവിധ കാര്യങ്ങൾ സനിഷ്കർഷം പരിശോധിച്ചാണ് ഹസ്തരേഖാശാസ്ത്രത്തിൽ ഫലപ്രവചനം നടത്തേണ്ടത്. അല്ലാതെ വെറുതെ കൈപിടിച്ചു നോക്കി, അനിപുണമായ, അസൂക്ഷ്മമായ പരിശോധനയിലൂടെയല്ല.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com