മാരുതിയുടെ ഫ്യൂച്ചറും സർവെയറും

രണ്ടു വർഷം കാത്തിരിക്കാമെങ്കിൽ ഈ രണ്ടു മാരുതികൾ വാങ്ങാം. ഒന്ന് പൂർണ ഇലക്ട്രിക് ഫോർവീൽ െെഡ്രവ്. രണ്ട് ഭാവിയിലേക്ക് നോക്കുന്ന മിനി എസ് യു വി. ഇ സർവെയർ, ഫ്യൂച്ചർ എസ്. രണ്ടു വാഹനങ്ങളും ഒാട്ടൊ എക്സ്പൊയിൽ സുസുക്കി പവലിയനിലെ ജനസാന്നിധ്യമായി.

e-Survivor

∙ ഇ സർവെയർ: സുസുക്കിയുടെ ലോകോത്തര ഫോർവീൽ െെഡ്രവ് പാരമ്പര്യത്തിന് ആധുനികത നൽകുകയാണ് ഈ കൺസപ്റ്റ് വാഹനം. െെഡ്രവിങ് സുഖം വേറൊരു തലത്തിലേക്ക് ഉയർത്തുക, ഒാഫ് റോഡിങ് എന്നത്തെക്കാളും ആഘോഷമാക്കി മാറ്റുക എന്നിവയൊക്കെയാണ് സർവെയറിെൻറ ഉദ്ദേശ്യമെന്ന് സുസുക്കി വ്യക്തമാക്കുന്നു. ഫേസ് എന്നതാണ് കൺസ്പറ്റ്. അതായത് ഫോർ വീൽ െെഡ്രവിെൻറ എഫ്, ഒാട്ടോണമസിന്റെ ഒ, കണക്ടിവിറ്റിയുടെ സി, ഇലക്ട്രിക്കിെൻറ ഇ. എല്ലാം ചേരുമ്പോൾ ഫേസ്.

e-Survivor

∙ ലവ് ഇൻ ടോക്കിയോ: കഴിഞ്ഞ വർഷം നടന്ന ടൊക്കിയോ മോട്ടോർഷോയിലെ സുസുക്കിയുടെ പ്രധാന ആകർഷണമായിരുന്നു ഈ വാഹനം. 2017 ൽ ആദ്യമായി പ്രദർശിപ്പിച്ച എസ് ‍യുവി രണ്ടു സീറ്ററാണ്. സാധാരണ എസ്‍‌ യു വികളുടെ മസ്കുലർ രൂപവും ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും വലിയ ടയറുകളുമുള്ള വാഹനം കണ്ണിൽപ്പെടാതെ പോകില്ല.

e-Survivor

∙ നാലുവീലിനും ശക്തി: ലാഡർ ഫ്രെയിം ഷാസിയാണ്. നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്.  ഈ മോട്ടറുകളാണ് ശക്തി. െെഡ്രവിങ് പരിസ്ഥിതികൾക്കനുസരിച്ച് മോട്ടറുകളെ നിയന്ത്രിക്കാം എന്നതാണ് മികവ്. സാധാണ ഫോർ വീൽ െെഡ്രവ് മോഡലുകളെക്കാൾ മികച്ച നിയന്ത്രണം ഇലക്ട്രിക് നിയന്ത്രണത്തിലൂടെ സാധ്യമാകുന്നു.

∙ തനിയെ ഒാടും: സ്വയം െെഡ്രവ് ചെയ്യാനുള്ള ശേഷിയും വാഹനത്തിനുണ്ട്. അനലോഗ്, ഡിജിറ്റൽ സാധ്യതകൾ സങ്കലിക്കുക മാത്രമല്ല,അതിന്റെ ഏറ്റവും മികച്ച തലത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നതിനാൽ പരമ്പരാഗത നാലു വീൽ െെഡ്രവിങ് സുഖം നഷ്ടപ്പെടുന്നില്ല.

e-Survivor

∙ ആപ്പ് മതി: അത്യാധുനിക നിയന്ത്രണങ്ങൾ, എൽ സി ഡിസ്പ്ലേകൾ, നാവിഗേഷൻ, സുരക്ഷാസംവിധാനങ്ങൾ എന്നിവയ്ക്കു പുറമെ സ്മാർട്ട്ഫോൺ ആപ്പിലൂടെ ഈ വാഹനം പൂർണമായി വരുതിയിലാക്കാം. അടുത്തുള്ള വാഹനങ്ങൾ, കാലാവസ്ഥ, ട്രാഫിക് സ്ഥിതി എന്നീ വിവരങ്ങളൊക്കെ ഇ സർവെയർ െെഡ്രവർക്ക് പറഞ്ഞു കൊടുക്കും. 2020 ൽ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

e-Survivor

∙ ഭാവി ഫ്യൂച്ചർ എസ്: ബ്രെസയെക്കാൾ ചെറിയ എസ് യു വി ഒാട്ടൊ എക്സ്പൊയിൽ തരംഗമായിരുന്നു. ഇഗ് നിസിനു തുല്യമായ വീൽ‌ബേസാണ് പുതിയ ഫ്യൂച്ചർ എസ് കൺസെപ്റ്റിന്. നികുതി ലാഭിക്കുക എന്ന ലക്ഷ്യത്തോടെ നാലുമീറ്ററിൽ‌ കുറവാണ് നീളം. ഭാരം കുറഞ്ഞ ഹെർടെക്ട് പ്ളാറ്റ്ഫോമിലാണ് നിർമിതി. പുതിയ സ്വിഫ്റ്റിെന്റ അതേ പ്ലാറ്റ്ഫോം.

e-Survivor

∙ െെമക്രൊ: മാരുതിയിൽനിന്നും  ആരും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ ഡിസൈനിലാണ് ഫ്യൂച്ചർ എസ്.  ഉയർന്നു നിൽക്കുന്ന പിൻവശവും സ്ക്വി‍ഡ് പ്ളേറ്റുകളുമൊക്കെയായി നിരത്തിലുള്ള ചെറു എസ്​യുവികളുടെ മാതൃക അനുകരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലാണ് രൂപകൽപന. 

 ∙ പുതിയ ഡീസൽ: 1.5 ലിറ്റർ 4 സിലിണ്ടർ എൻജിൻ ആദ്യമായി ഇവിടെ എത്തും. പുറമെ 1.2 ലിറ്റർ കെ സീരിസ് പെട്രോൾ‌ എൻജിനും 1.3 ലിറ്റർ‌ ഫിയറ്റ് മൾട്ടിജെറ്റ് ടർബോഡീസൽ എൻജിനും വന്നേക്കും. നാലര ലക്ഷം മുതൽ എട്ടു ലക്ഷം വരെയാണ് വില. ഈ വർഷം അവസാനം വിപണിയിൽ പ്രതീക്ഷിക്കാനാകും