വരുന്നു കോന, സ്റ്റൈക്സ്

പുതു നിരയുമായി ഹ്യുണ്ടേയ് പുതിയ പോരിനിറങ്ങുന്നു. െെമക്രൊ എസ് യു വി മുതൽ ഇലക്ട്രിക് ക്രോസ് ഒാവർ വരെയുള്ള അഞ്ചു പുതിയ മോഡലുകളാണ് 2023 നകം പുറത്തിറക്കുക. പുതിയ സാൻട്രൊയ്ക്കു ലഭിച്ച വൻ പ്രതികരണത്തിന് ഈ വാഹനങ്ങളിലൂടെ തുടർച്ചയിടാനാകുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടേയ്.

∙ വളരുകയാണ്: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് ഏതാനും നാളുകളായി വിപണി വിഹിതം വർധിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ്. ഉപസ്ഥാപനമായ കിയ അടുത്ത കൊല്ലം വരുന്നതോടെ രണ്ടു കമ്പനികളും ചേർന്ന് നിലവിലുള്ളതിെൻറ ഇരട്ടിയിലധികം വിൽപനയുണ്ടാക്കാൻ പോരാടും. കിയയും ഹ്യുണ്ടേയ്‌യും വ്യത്യസ്ത മോഡലുകളുമായി വിപണിയിൽ പരസ്പരം മത്സരിക്കുന്നത് െമാത്തത്തിൽ വിൽപന ഉയർത്തിയേക്കും.

∙ പ്രതീക്ഷ എസ് യു വി: ചെറുകാർ വിപണിയിൽ പോരാട്ടം തുടരുമ്പോഴും എസ് യു വി മേഖലയിൽ പുതിയ കാൽവയ്പുകളാകാമെന്ന് ഹ്യുണ്ടേയ് കണ്ടെത്തുന്നു. പുതുതായി െെമക്രൊ എസ് യു വിയും ഇലക്ട്രിക് എസ് യു വിയുമൊക്കെ കൊണ്ടു വന്ന് ഹാച്ച് ബാക്ക് മുതൽ മധ്യനിര സെഡാൻ വരെ ഉപയോഗിക്കുന്നവരെ പിടികൂടാനാണു ശ്രമം. മാസം ശരാശരി 10000 യൂണിറ്റുകൾ വിൽക്കുന്ന ക്രേറ്റയുടെ അസാമാന്യമായ വിപണി സാന്നിധ്യമാണ് എസ് യു വികൾ ഇനിയുമാവാം എന്ന തീരുമാനത്തിലേക്ക് ഹ്യുണ്ടേയ് എത്താൻ കാരണം.

∙ ഇലക്ട്രിക് വരും: സാൻട്രോയുടെ മാധ്യമ െെഡ്രവുമായി ബന്ധപ്പെട്ടു ചെെെന്നയിലെ നിർമാണശാലയിൽ നടന്ന ചടങ്ങില്‍ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സി ഇ ഒ െെവ കെ കൂ ഇലക്ട്രിക് വാഹനങ്ങളിലുള്ള വലിയ പ്രതീക്ഷ വെളിപ്പെടുത്തിയിരുന്നു. അടുത്തകൊല്ലം പകുതിയോടെ കോന എന്ന ഇലക്ട്രിക് എസ് യു വി കൊണ്ടു വരുമെന്നാണ് കൂ പ്രഖ്യാപിച്ചത്. ലോക വിപണിയിൽ ഹിറ്റായ കോന പുതിയൊരു ഇലക്ട്രിക് എസ് യു വി സംസ്കാരത്തിനു തുടക്കമിടുമെന്ന് കൂ പ്രത്യാശിക്കുന്നു. ഹ്യുണ്ടേയ് പുറത്തിറക്കാൻ പോകുന്ന മൂന്നു വാഹനങ്ങൾ ഇവയൊക്കെ:

Carlino Concept (Styx)

∙ സ്റ്റൈക്സ്: കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ ഉത്പാദന മോഡലായിരിക്കും സ്റ്റൈക്സ്. ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റൈക്സ് എന്ന പേരുപയോഗിക്കുമെന്നാണ് പ്രതീക്ഷ. ‘ക്യു എക്സ് ഐ’ കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ക്രേറ്റയ്ക്ക് താഴെയായിരിക്കണം സ്ഥാനം. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സി ആർ ഡി ഐ ഡീസൽ എൻജിനുകൾ കരുത്തു പകരും. രണ്ടാം തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകും. 10 ലക്ഷം രൂപയിൽത്താഴെ വിലയിൽ അഞ്ചു സീറ്റർ വിപണിയിൽ കൊണ്ടു വരാനാണ് ശ്രമം.

∙ കോന: ഇന്ത്യയിൽ ഹ്യുണ്ടേയ് കൊണ്ടു വരുന്ന ആദ്യ ഇലക്ട്രിക് വാഹനം. ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ കോന ഇറങ്ങി. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയിൽ ഈ തരംഗത്തിനു തുടക്കം കുറിക്കുകയാണ്. അഞ്ചു സീറ്റർ വാഹനത്തിന് ഒറ്റ ചാർജിങ്ങിൽ 415 കിലോ മീറ്റർ വരെ സഞ്ചരിക്കാം. ഇതിനു പുറമെ പെട്രോൾ, ഡീസൽ മോഡലുകളുമുണ്ട്. ഇന്ത്യയിൽ ഇറങ്ങുമോ എന്നറിവായിട്ടില്ല.

∙ മൈക്രോ എസ് യു വി: ഹാച്ച് ബാക്ക് ഉപഭോക്താക്കളെ എസ് യു വിയിലേറ്റാനുള്ള തന്ത്രമാണ് ഈ കൊച്ചു വാഹനം. 1.2 ലീറ്റർ പെട്രോൾ എൻജിനും കൊതിപ്പിക്കുന്ന രൂപവും െെകമുതൽ. വലിയൊരു എസ് യു വി വാങ്ങാന്‍ പണമില്ലാത്തവർക്ക് ഈ വാഹനം എസ് യു വി അന്തസ്സ് നൽകും. പേരും മറ്റു കാര്യങ്ങളും വരാനിരിക്കുന്നതേയുള്ളൂ